നാ​ൻ​സി പെ​ലോ​സി ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യി
Tuesday, December 17, 2024 3:34 PM IST
പി.​പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ൺ ഡി​സി: യുഎസ് മു​ൻ ഹൗ​സ് സ്പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യി. ജ​ർ​മ​നി​യി​ലെ യു​എ​സ് മി​ലി​ട്ട​റി ഹോ​സ്പി​റ്റ​ലി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

84 വ​യ​സു​കാ​രി​യാ​യ നാ​ൻ​സി പെ​ലോ​സി സു​ഖം പ്രാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. യൂ​റോ​പ്യ​ൻ പ​ര്യ​ട​ന​ത്തി​നി​ടെ​യാ​ണ് പെ​ലോ​സി​ക്ക് ഇ​ടു​പ്പെ​ല്ലി​ന് പ​രി​ക്കേ​റ്റ​ത്.

ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ലെ ബ​ൾ​ജ് യു​ദ്ധ​ത്തി​ന്‍റെ 80-ാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് പെ​ലോ​സി കാ​ലി​ട​റി വീ​ണ​ത്.