മാ​ർ റാ​ഫേ​ൽ ത​ട്ടി​ലു​മാ​യി ബ്ര​ദ​ർ ഷി​ബു കി​ഴ​ക്കേ​ക്കു​റ്റ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Wednesday, December 18, 2024 1:11 PM IST
പി.​പി. ചെ​റി​യാ​ൻ
കൊ​ച്ചി: സീ​റോ​മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ചു​ബി​ഷ​പ്പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ലു​മാ​യി കാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ പ്ര​സ് ക്ല​ബി​ന്‍റെ പ്ര​സി​ഡ​ന്‍റും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും വ​ച​ന​പ്ര​ഘോ​ഷ​ക​നു​മാ​യ ബ്ര​ദ​ർ ഷി​ബു കി​ഴ​ക്കേ​ക്കു​റ്റ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

സു​വി​ശേ​ഷ​ക​രെ ഏ​റ്റ​വു​മ​ധി​കം സ്നേ​ഹി​ക്കു​ക​യും സു​വി​ശേ​ഷം ലോ​ക​മെ​ങ്ങും എ​ത്തി​ക്കാ​ൻ രാ​പ​ക​ൽ പ​രി​ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന പി​താ​വു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച പു​തി​യ ഉ​ൾ​ക്കാ​ഴ്ച ന​ൽ​കി​യ​താ​യി ബ്ര​ദ​ർ പ​റ​ഞ്ഞു.

കാ​ന​ഡ​യി​ലെ വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഉ​ന്ന​തി​യെ​പ്പ​റ്റി ആ​രാ​ഞ്ഞ പി​താ​വ് നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളു​ണ്ടാ​യി​ട്ടും വ​ച​ന​പ്ര​ഘോ​ഷ​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യി തു​ട​രു​ന്നു ബ്ര​ദ​റി​നെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

പ്രാ​ർ​ഥ​ന​യും വ​ച​ന​പ്ര​ഘോ​ഷ​ണ​വും പ​രി​ത്യാ​ഗ​വും കൊ​ണ്ട് ഈ ​ലോ​കം മു​ഴു​വ​ൻ ക്രി​സ്തു​വി​നാ​യി നാം ​നേ​ട​ണ​മെ​ന്നും ക്രി​സ്തു​വി​ലൊ​ഴി​കെ ഒ​ന്നി​ലും നാം ​അ​ഭി​മാ​നി​ക്കു​ന്നി​ല്ലെ​ന്നും പി​താ​വ് വ്യ​ക്ത​മാ​ക്കി.

അ​ത്മാ​യ സു​വി​ശേ​ഷ​ക​ർ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും പി​താ​വ് പ​റ​ഞ്ഞു. സ​ദാ​സ​മ​യം ലോ​ക​മെ​ങ്ങു​മു​ള്ള മ​ല​യാ​ളി വി​ശ്വാ​സി സ​മൂ​ഹ​ത്തെ പ്രാ​ർ​ഥ​ന​യി​ൽ ഓ​ർ​ക്കു​ന്ന​താ​യി അ​റി​യി​ച്ച പി​താ​വ് ക്രി​സ്തു​വി​ന്‍റെ ലോ​ക​മെ​ങ്ങും പോ​യി സ​ക​ല സൃ​ഷ്ടി​ക​ളോ​ടും സു​വി​ശേ​ഷം പ്ര​ഘോ​ഷി​ക്കു​വി​ൻ എ​ന്ന ക​ൽ​പ്പ​ന​യു​ടെ ഉ​ൾ​പ്പൊ​രു​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തു.

സു​വി​ശേ​ഷ​ത്തി​നാ​യി സ​ഭ ന​ട​ത്തു​ന്ന ധീ​ര​മാ​യ പ​രി​ശ്ര​മ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ രം​ഗ​ത്ത് വ​ച​ന​പ്ര​ഘോ​ഷ​ണ രം​ഗ​ത്ത് കൂ​ടു​ത​ൽ അ​ത്മാ​യ​ർ ക​ട​ന്നു​വ​രേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

കൂ​ടാ​തെ കാ​ന​ഡ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ക്ഷേ​മ​ത്തെ കു​റി​ച്ച് ആ​രാ​ഞ്ഞ പി​താ​വ് കാ​ന​ഡ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ കു​റി​ച്ച് ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്തു.

ലോ​കം നി​ല​നി​ന്നാ​ൽ ഉ​റ​പ്പാ​യും ഇ​ന്ത്യ ഭാ​വി​യി​ലെ വി​ക​സി​ത രാ​ജ്യ​മാ​കു​മെ​ന്നും ആ​ളു​ക​ൾ ഇ​ന്ത്യ​യി​ലെ അ​വ​സ​ര​ങ്ങ​ള​ന്വേ​ഷി​ച്ച് വ​രു​മെ​ന്നും ബ്ര​ദ​ർ സൂ​ചി​പ്പി​ച്ചു.

അ​ത്മാ​യ വ​ച​ന പ്ര​ഘോ​ഷ​ണ രം​ഗ​ത്ത് പി​താ​വ് ന​ട​ത്തി​യ സേ​വ​ന​ങ്ങ​ളെ ന​ന്ദി​യോ​ടെ അ​നു​സ്മ​രി​ക്കു​ന്ന​താ​യും ഈ​ശോ​യെ​പ്പോ​ലെ ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്ന് അ​വ​രെ സ്നേ​ഹി​ക്കു​ന്ന പി​താ​വി​ന്‍റെ മ​നോ​ഭാ​വം എ​ല്ലാ​വ​ർ​ക്കും മാ​തൃ​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

ബ്ര​ദ​ർ ഷി​ബു ടി​വി​യി​ലൂ​ടെ ന​ട​ത്തു​ന്ന വ​ച​ന​പ്ര​ഘോ​ഷ​ണ ശു​ശ്രൂ​ഷ​യെ​പ്പ​റ്റി ചോ​ദി​ച്ച​റി​ഞ്ഞ പി​താ​വ് പ്രാ​ർ​ഥ​ന​ക​ൾ വാ​യി​ക്കു​ക​യും നാ​മെ​ല്ലാം സു​വി​ശേ​ഷ​ത്തി​ന് സാ​ക്ഷി​ക​ളാ​യി മാ​റ​ണ​മെ​ന്ന് ഉ​ത്ബോ​ധി​പ്പി​ക്കു​ക​യും ചെ​യ്തു.

പ്രാ​ർ​ഥ​നാ രീ​തി​പോ​ലെ പ​തി​മൂ​ന്നാം തീ​യ​തി ത​ന്നെ പി​താ​വി​നെ കാ​ണാ​ൻ അ​വ​സ​രം ത​ന്ന ദൈ​വ​ത്തി​ന് ബ്ര​ദ​ർ ഷി​ബു ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.