ഇ​വ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ന​യി​ക്കു​ന്ന ല​ണ്ട​ൻ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ മാ​ർ​ച്ച് ഒന്നിന്
Friday, February 21, 2025 5:37 AM IST
അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ
റ​യി​ൻ​ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീറോമ​ല​ബാ​ർ രൂ​പ​ത​യു​ടെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യ ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ മാ​ർ​ച്ച് ഒന്നിന് ​ല​ണ്ട​നി​ലെ റ​യി​ൻ​ഹാം ഔ​ർ ലേ​ഡി ഓ​ഫ് ലാ​സ​ലേ​റ്റ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ട് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. സി​സ്റ്റ​ർ ആ​ൻ മ​രി​യ സ​ന്ദേ​ശം ന​ൽ​കും. ഫാ. ​ഷി​നോ​ജ് ക​ള​രി​ക്ക​ൽ, ഫാ. ​ടൈ​റ്റ​സ് ജെ​യിം​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മിക​രാ​കും.

രാ​വി​ലെ 9:30ന് ​ജ​പ​മാ​ല​യോ​ടെ ആ​രം​ഭി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​വ​ച​ന ശു​ശ്രൂ​ഷ, ആ​രാ​ധ​ന എ​ന്നി​വ ഉ​ണ്ടാ​കും. കു​മ്പ​സാ​ര​ത്തി​നും സ്പി​രി​ച്വ​ൽ ഷെ​യ​റി​ങ്ങി​നും അ​വ​സ​ര​മു​ണ്ട്.

വൈ​കു​ന്നേ​രം നാലിന് ക​ൺ​വ​ൻ​ഷ​ൻ സ​മാ​പി​ക്കും. കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ളും ഇം​ഗ്ലി​ഷി​ലും ശു​ശ്രൂ​ഷ​ക​ളും ഉ​ണ്ടാ​കും.​

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് :​മ​നോ​ജ് ത​യ്യി​ൽ - 07848 808550, മാ​ത്ത​ച്ച​ൻ വി​ള​ങ്ങാ​ട​ൻ - 07915 602258.