ല​ണ്ട​ന്‍ റീ​ജി​ണ​ല്‍ നൈ​റ്റ് വി​ജി​ല്‍ വെ​ള്ളി​യാ​ഴ്ച
Monday, February 17, 2025 3:58 PM IST
അ​പ്പ​ച്ച​ന്‍ ക​ണ്ണ​ഞ്ചി​റ
ബാ​സി​ല്‍​ഡ​ണ്‍: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ​മ​ല​ബാ​ര്‍ എ​പ്പാ​ര്‍​ക്കി ല​ണ്ട​ന്‍ റീ​ജി​ണ​ല്‍ നൈ​റ്റ് വി​ജി​ല്‍ വെ​ള്ളി​യാ​ഴ്ച ബാ​സി​ല്‍​ഡ​ണി​ല്‍ മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് സീ​റോ​മ​ല​ബാ​ര്‍ മി​ഷ​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ല്‍ ന​ട​ത്ത​പ്പെ​ടും.

പ്ര​ശ​സ്ത ധ്യാ​നഗു​രു​വും സീ​റോ​മ​ല​ബാ​ര്‍ ല​ണ്ട​ന്‍ റീ​ജി​യ​ൺ കോ​ഓര്‍​ഡി​നേ​റ്റ​റു​മാ​യ ഫാ.​ ജോ​സ​ഫ് മു​ക്കാ​ട്ടും ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോമ​ല​ബാ​ര്‍ എ​പ്പാ​ര്‍​ക്കി​യു​ടെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ ഡ​യ​റ​ക്ട​റും ഫാ​മി​ലി കൗ​ണ്‍​സി​ല​റു​മാ​യ സി​സ്റ്റ​ര്‍ ആ​ന്‍ മ​രി​യ​യും സം​യു​ക്ത​മാ​യി​ട്ടാ​വും നൈ​റ്റ് വി​ജി​ല്‍ ശു​ശ്രൂ​ഷ​ക​ള്‍ ന​യി​ക്കു​ക.

ബാ​സി​ല്‍​ഡ​നി​ലെ മോ​സ്റ്റ് ഹോ​ളി ട്രി​നി​റ്റി ദേ​വാ​ല​യ​ത്തി​ലാ​ണ് അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച​യി​ലെ നൈ​റ്റ് വി​ജി​ലി​നോ​ട്​ അനു​ബ​ന്ധി​ച്ചു​ള്ള തി​രുക്ക​ര്‍​മ​ങ്ങ​ളും ശു​ശ്രൂ​ഷ​ക​ളും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴ​ര​യോ​ടെ പ​രി​ശു​ദ്ധ ജ​പ​മാ​ല സ​മ​ര്‍​പ്പ​ണ​ത്തോ​ടെ നൈ​റ്റ് വി​ജി​ല്‍ ശു​ശ്രൂ​ഷ​ക​ള്‍ ആ​രം​ഭി​ക്കും.

വി​ശു​ദ്ധ കു​ര്‍​ബാ​ന, പ്രെ​യ്സ് & വ​ര്‍​ഷി​പ്പ്, തി​രു​വ​ച​ന ശു​ശ്രൂ​ഷ, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ, ആ​രാ​ധ​ന തു​ട​ര്‍​ന്ന് സ​മാ​പ​ന ആ​ശീ​ര്‍​വാ​ദ​ത്തോ​ടെ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ തി​രു​ക്ക​ര്‍​മ​ങ്ങ​ളും ശു​ശ്രൂ​ഷ​ക​ളും സ​മാ​പി​ക്കും.

ദൈ​വീ​ക കൃ​പ​ക​ളും അ​നു​ഗ്ര​ഹ​ങ്ങ​ളും ന​വീ​ക​ര​ണ​വും പ്രാ​പി​ക്കു​വാ​ന്‍ അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ നൈ​റ്റ് വി​ജി​ലി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു.

നൈ​റ്റ് വി​ജി​ല്‍ സ​മ​യം: വെ​ള്ളി​യാ​ഴ്ച, രാ​ത്രി 19.30 മു​ത​ല്‍ 23.30 വ​രെ. വേ​ദി: The Most Holy Trinity Church, Wickhay, Basildon, SS15 5DS

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: മ​നോ​ജ് ത​യ്യി​ല്‍ - 078488 08550, മാ​ത്ത​ച്ച​ന്‍ വി​ള​ങ്ങാ​ട​ന്‍ - 079156 02258.