ജ​ർ​മ​നി​യി​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ വ്യാ​പ​നം രൂ​ക്ഷം
Monday, February 17, 2025 1:25 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ എ​ട്ട് ദ​ശ​ല​ക്ഷം ആ​ളു​ക​ള്‍ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍ മൂ​ലം ക​ഷ്‌​ട​പ്പെ​ടു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ൾ. ക്ലി​നി​ക്കു​ക​ളി​ല്‍ മൂ​ന്നി​ര​ട്ടി പ​നി ബാ​ധി​ത​രാ​ണ് ചി​കി​ത്സ​യ്ക്ക് വി​ധേ​യ​മാ​യ​ത്.

കു​ട്ടി​ക​ളെ പ്ര​ത്യേ​കി​ച്ച് കൂ​ടു​ത​ല്‍ ബാ​ധി​ച്ച​താ​യും പ​റ​യു​ന്നു. നി​ല​വി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ഗു​രു​ത​ര​മാ​യ ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​ക​ള്‍ അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. റോ​ബ​ര്‍​ട്ട് കോ​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് (ആ​ര്‍​കെ​ഐ) ആ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഇ​ന്‍​ഫ്ലു​വ​ന്‍​സ വൈ​റ​സു​ക​ള്‍ പ​ര​ക്കു​ക​യാ​ണ്. ഫെ​ബ്രു​വ​രി ര​ണ്ടു വ​രെ​യു​ള്ള ആ​ഴ്ച​യി​ല്‍ മൊ​ത്തം 46,365 ഇ​ന്‍​ഫ്ലു​വ​ന്‍​സ അ​ണു​ബാ​ധ​ക​ള്‍ ല​ബോ​റ​ട്ട​റി​ക​ള്‍ സ്ഥി​രീ​ക​രി​ച്ചു. അ​താ​യ​ത് ക​ഴി​ഞ്ഞ ആ​ഴ്ച​യെ അ​പേ​ക്ഷി​ച്ച് 15,000ത്തോ​ളം കൂ​ടു​ത​ല്‍ അ​ണു​ബാ​ധ​ക​ള്‍.

ക്ലി​നി​ക്കു​ക​ളി​ല്‍ മൂ​ന്നി​ര​ട്ടി പ​നി ബാ​ധി​ത​രാ​ണു​ള്ള​ത്. നി​ല​വി​ല്‍ ആ​ശു​പ​ത്രി​ക​ളി​ലെ ഗു​രു​ത​ര​മാ​യ അ​ണു​ബാ​ധ​യു​ടെ പ്ര​ധാ​ന കാ​ര​ണം ഇ​ന്‍​ഫ്ലു​വ​ന്‍​സ​യാ​ണ്. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മൂ​ന്നി​ര​ട്ടി​യാ​ണ് ക​ണ​ക്കു​ക​ള്‍.

അ​ഞ്ചി​നും 14നും ​ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള ആ​റ് കു​ട്ടി​ക​ളി​ല്‍ ഒ​രാ​ള്‍​ക്ക് ക​ടു​ത്ത ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖം അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്ന് നി​ല​വി​ലെ ആ​ര്‍​കെ​ഐ റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു.

അ​ഞ്ച് മു​ത​ല്‍ 14 വ​യ​സ്സ് വ​രെ പ്രാ​യ​മു​ള്ള ആ​റ് കു​ട്ടി​ക​ളി​ല്‍ ഒ​രാ​ള്‍​ക്ക് നി​ശി​ത ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ണ്ട്. ആ​ര്‍​കെ​ഐ​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച്, യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍ കേ​സു​ക​ളു​ടെ എ​ണ്ണം അ​ടു​ത്തി​ടെ ഗ​ണ്യ​മാ​യി വ​ര്‍​ധി​ച്ചു.

വ​ര്‍​ഷ​ത്തി​ന്‍റെ ആ​രം​ഭം മു​ത​ല്‍, ഇ​ത് മൂ​ന്നി​ര​ട്ടി​യി​ല​ധി​കം വ​ര്‍​ധി​ക്കു​ക​യും മു​ന്‍ സീ​സ​ണു​ക​ളി​ലെ ഫ്ലൂ ​ത​രം​ഗ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ ഉ​യ​ര്‍​ന്ന​തു​മാ​ണ്. ജ​ര്‍​മ​നി മു​ഴു​വ​നും ഫ്ലൂ ​ത​രം​ഗ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.

ആ​ര്‍​കെ​ഐ​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച്, സ്കൂ​ള്‍ കു​ട്ടി​ക​ളി​ല്‍ ഗു​രു​ത​ര​മാ​യ കേ​സു​ക​ളു​ടെ എ​ണ്ണ​വും ഗ​ണ്യ​മാ​യി വ​ര്‍​ധി​ച്ചു.

300 ല​ധി​കം മ​ര​ണ​ങ്ങ​ള്‍

2024-25 സീ​സ​ണി​ല്‍, ഇ​ന്‍​ഫ്ലു​വ​ന്‍​സ വൈ​റ​സ് ബാ​ധി​ച്ച 303 മ​ര​ണ​ങ്ങ​ള്‍ ആ​ര്‍​കെ​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​വ​രി​ല്‍ 91 ശ​ത​മാ​ന​വും 60 വ​യ​സോ അ​തി​ല്‍ കൂ​ടു​ത​ലോ പ്രാ​യ​മു​ള്ള​വ​രാ​ണ്.

ക​ഴി​ഞ്ഞാ​ഴ്ച, ആ​ര്‍​കെ​ഐ ആ​കെ പ​നി ബാ​ധി​ച്ച് 214 മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.