നാ​ലാ​യി​ര​ത്തോ​ളം ജോ​ലി​ക​ൾ കു​റ​യ്ക്കാ​നൊ​രു​ങ്ങി കൊ​മേ​ഴ്സ് ബാ​ങ്ക്
Monday, February 17, 2025 1:13 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: ഇ​റ്റ​ലി​യി​ലെ യൂ​ണി​ക്രെ​ഡി​റ്റി​ന്‍റെ ഏ​റ്റെ​ടു​ക്ക​ല്‍ ബി​ഡ് സാ​ധ്യ​ത​ക​ള്‍​ക്കി​ട​യി​ല്‍ ചെ​ല​വ് ചു​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി കൊ​മേ​ഴ്സ് ബാ​ങ്ക് ജ​ർ​മ​നി​യി​ൽ നാ​ലാ​യി​ര​ത്തോ​ളം ജോ​ലി​ക​ൾ കു​റ​യ്ക്കു​ന്നു.

പു​തി​യ പ​രി​ഷ്ക​ര​ണ​ങ്ങ​ളു​ടെ​യും ചെ​ല​വു ചു​രു​ക്ക​ലി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് സൂ​ച​ന. കൂ​ടു​ത​ല്‍ ക​ടു​ത്ത തൊ​ഴി​ല്‍ വെ​ട്ടി​ക്കു​റ​യ്ക്ക​ലി​ന് ഇ​ത് കാ​ര​ണ​മാ​കു​മെ​ന്നും ജ​ർ​മ​നി​യി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന ഏ​താ​നും വ​ലി​യ വാ​ണി​ജ്യ ബാ​ങ്കു​ക​ളി​ല്‍ ഒ​ന്നാ​യ കൊ​മേ​ഴ്സ് ബാ​ങ്ക് അ​റി​യി​ച്ചു.

2028ന​കം ആ​യി​രി​ക്കും ന​ട​പ​ടി. ഇ​റ്റാ​ലി​യ​ന്‍ ബാ​ങ്കിംഗ് ഗ്രൂ​പ്പാ​യ യൂ​ണി​ക്രെ​ഡി​റ്റി​ന്റെ ടൈ-​അ​പ്പ് അ​ഡ്വാ​ന്‍​സു​ക​ള്‍ ത​ട​യാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ല്‍ ജ​ർ​മ​നി​യി​ലെ കൊ​മേ​ഴ്സ് ബാ​ങ്ക് ജീ​വ​ന​ക്കാ​രെ വെ​ട്ടി​ക്കു​റ​യ്ക്കാ​നാ​ണ് പ​ദ്ധ​തി.

ര​ണ്ട് ബാ​ങ്കു​ക​ളും ചേ​ര്‍​ന്നാ​ല്‍ ഏ​ക​ദേ​ശം 3,000 മു​ത​ല്‍ 4,000 പേ​ര്‍​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ടു​മെ​ന്ന് റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഏ​ക​ദേ​ശം 42,000 ജീ​വ​ന​ക്കാ​രു​നുള്ള ജ​ർ​മ​നി​യി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ബാ​ങ്കാ​ണ് കൊ​മേ​ഴ്സ് ബാ​ങ്ക്.