ബ്രി​ട്ടീ​ഷ് യു​വ​തി​യുടെ കൊലപാതകം: ഗോ​വൻ സ്വദേശി കുറ്റക്കാരൻ
Saturday, February 15, 2025 11:07 AM IST
പ​​​​നാ​​​​ജി: ഗോ​​​​വ​​​യി​​​​ല്‍ ബ്രി​​​​ട്ടീ​​​​ഷ് യു​​​​വ​​​​തി​​​​യെ ബ​​​​ലാ​​​​ത്സം​​​​ഗം ചെ​​​​യ്ത് കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ല്‍ പ്ര​​​​തി കു​​​​റ്റ​​​​ക്കാ​​​​ര​​​​നെ​​​​ന്നു കോ​​​​ട​​​​തി. ഗോ​​​​വ​​​​ന്‍ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഭ​​​​ഗ​​​​ത്തി​​ന്‍റെ ശി​​​​ക്ഷ തി​​​​ങ്ക​​​​ളാ​​​​ഴ്ച പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്ന് കോ​​​​ട​​​​തി അ​​​​റി​​​​യി​​​​ച്ചു.

പ്ര​​​​തി​​​​ക്ക് പ​​​​ര​​​​മാ​​​​വ​​​​ധി ശിക്ഷ ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന് പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ര്‍ കോ​​​​ട​​​​തി​​​​യി​​​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. നോ​​​​ര്‍​ത്ത് ഗോ​​​​വ​​​​യി​​​​ലെ കോ​​​​ള്‍​വാ​​​​ലെ സെ​​​​ന്‍​ട്ര​​​​ല്‍ ജ​​​​യി​​​​ലി​​​​ല്‍ ക​​​​ഴി​​​​യു​​​​ന്ന പ്ര​​​​തി വ്യാ​​​​ഴാ​​​​ഴ്ച വീ​​​​ഡി​​​​യോ കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സിം​​​​ഗി​​​​ലൂ​​​​ടെ കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​യി.

2017 മാ​​​​ര്‍​ച്ച് 14നാ​​​​ണ് കേ​​​​സി​​​​നാ​​​​സ്പ​​​​ദ്മാ​​​​യ​​​​സം​​​​ഭ​​​​വം. ഗോ​​​​വ​​​​യി​​​​ലെ​​​​ത്തി​​​​യ ബ്രി​​​​ട്ടീ​​​​ഷ് യു​​​​വ​​​​തി​​​​യു​​​​മാ​​​​യി ഭ​​​​ഗ​​​​ത്തു​​​​മാ​​​​യി സം​​​​ഹൃ​​​​ദ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു. സം​​​​ഭ​​​​വ​​​​ദി​​​​വ​​​​സം യു​​​​വ​​​​തി​​​​യെ കാ​​​​ന​​​​ക്കോ​​​​ണ ഗ്രാ​​​​മ​​​​ത്തി​​​​ലെ വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ എ​​​​ത്തി​​​​ച്ച് പ്ര​​​​തി ബ​​​​ലാ​​​​ത്സം​​​​ഗം ചെ​​​​യ്യു​​​​ക​​​​യും ക​​​​ല്ലി​​​​നി​​​​ടി​​​​ച്ചു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

കോ​​​​ട​​​​തി വി​​​​ധി കേ​​​​ള്‍​ക്കാ​​​​ന്‍ യു​​​​വ​​​​തി​​​​യു​​​​ടെ അ​​​​മ്മ ഗോ​​​​വ​​​​യി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്നു.