ബ്ര​സ​ല്‍​സ് എയര്‍വേസ് വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം
Thursday, February 20, 2025 3:28 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബ്ര​സ​ല്‍​സ്: ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്ക് വി​മാ​ന​ത്തി​ൽ സു​ഖ പ്ര​സ​വം. സെ​ന​ഗ​ലി​ലെ ഡാ​ക്ക​റി​ല്‍ നി​ന്ന് ബെ​ല്‍​ജി​യ​ന്‍ ത​ല​സ്ഥാ​ന​മാ​യ ബ്ര​സ​ല്‍​സി​ലേ​ക്ക് പ​റ​ക്കു​ക​യാ​യി​രു​ന്ന വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം.

ബ്ര​സ​ല്‍​സ് എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ എ​സ്എ​ന്‍ 202 വി​മാ​ന​ത്തി​ലാ​ണ് സു​ഖപ്ര​സ​വം ന​ട​ന്ന​ത്. രാ​ത്രി 11.51ന് ​പ​റ​ന്നു​യ​ര്‍​ന്ന് 30 മി​നി​റ്റു​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് വി​മാ​ന​ത്തി​ലെ കാ​ബി​നു​ള്ളി​ൽ യു​വ​തി പ്ര​സ​വി​ച്ച​ത്.

ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് യു​വ​തി കാ​ബി​ൻ ക്രൂ​വി​നെ സ​മീ​പി​ച്ച് താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി ഡാ​ക്ക​റി​ലേ​ക്ക് വി​മാ​നം തി​രി​ച്ചെ​ങ്കി​ലും വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന​തി​ന് മു​ൻ​പ് കു​ഞ്ഞ് ജ​നി​ച്ചു. യാ​ത്ര​ക്കാ​രാ​യ ഡോ​ക്‌​ട​റും ന​ഴ്സുമാണ് യുവതിയുടെ ര​ക്ഷ​യ്ക്കെത്തിയത്.