എ​സ്പി​ഡി​യു​ടെ പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​ന് അ​ജ്ഞാ​ത​ര്‍ തീ​യി​ട്ടു
Wednesday, February 19, 2025 11:50 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: ജ​ർ​മ​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗ​വും എ​സ്പി​ഡി നേ​താ​വു​മാ​യ നീ​ന ഷീ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ബ​സി​ന് അ​ജ്ഞാ​ത​ര്‍ തീ​യി​ട്ടു. ഹാം​ബു​ര്‍​ഗി​ന​ടു​ത്തു​ള്ള ബൂ​ച്ച​നി​ലാ​ണ് സം​ഭ​വം.

എ​സ്പി​ഡി പാ​ർ​ട്ടി​യു​ടെ ലോ​ഗോ പ​തി​ച്ച മി​നി ബ​സാ​ണ് ക​ത്തി ന​ശി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

തീ​പി​ടി​ത്ത​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളും ക​ത്തി​ന​ശി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ജാ​ഗ്ര​ത പാ​ലി​ക്കു​ന്നു​ണ്ട്.