ഹാം​ബു​ർ​ഗി​ൽ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്
Wednesday, December 18, 2024 3:56 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ർ​ലി​ൻ: ഹാം​ബു​ർ​ഗി​ലെ ബി​ൽ​സ്റ്റെ​ഡ് ജി​ല്ല​യി​ലെ സ​ലൂ​ണി​ൽ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഷി​ഫ്ബെ​ക്ക​ർ വെ​ഗി​ലെ ഹെ​യ​ർ​ഡ്രെ​സിം​ഗ് സ​ലൂ​ണി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ഒ​രാ​ൾ ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് അ​ഞ്ച് പേ​രെ കു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ 37 വ​യ​സു​കാ​ര​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പോ​ലീ​സ് പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.