ഒ​ഡെ​പെ​ക് ജ​ര്‍​മ​ന്‍ ഭാ​ഷാ പ​രീ​ക്ഷാ​കേ​ന്ദ്രം അ​ങ്ക​മാ​ലി​യി​ല്‍
Tuesday, December 10, 2024 10:45 AM IST
കൊ​ച്ചി: സം​സ്ഥാ​ന തൊ​ഴി​ല്‍​വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഓ​വ​ര്‍​സീ​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് ആ​ന്‍​ഡ് എം​പ്ലോ​യ്‌​മെ​ന്‍റ് പ്ര​മോ​ഷ​ന്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റി​ന്‍റെ (ഒ​ഡെ​പെ​ക്) നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ അ​ധീ​ന​ത​യി​ലു​ള്ള ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ജ​ര്‍​മ​ന്‍ ഭാ​ഷാ പ​രീ​ക്ഷാ​കേ​ന്ദ്രം അ​ങ്ക​മാ​ലി​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.

അ​ങ്ക​മാ​ലി സൗ​ത്ത് ഇ​ന്‍​കെ​ല്‍ ബി​സി​ന​സ് പാ​ര്‍​ക്കി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ജ​ര്‍​മ​ന്‍ കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ അ​ഹിം ബു​ഹാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ഡെ​പെ​ക് ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. കെ.​പി. അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ര്‍​മ​ന്‍ ഗ​വ​ൺ​മെ​ന്‍റ് ഏ​ജ​ന്‍​സി ഡീ​ഫേ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക‌്ട‌​ര്‍ തോ​സ്റ്റ​ന്‍ കീ​ഫെ​ര്‍, ഒ​ഡെ​പെ​ക് എം​ഡി കെ.​എ. അ​നൂ​പ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

കേ​ര​ള​ത്തി​ല്‍​നി​ന്നു ജ​ര്‍​മ​നി​യി​ല്‍ ജോ​ലി തേ​ടി​പ്പോ​കു​ന്ന​വ​ര്‍​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യി​രി​ക്കും അ​ങ്ക​മാ​ലി​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച പ​രീ​ക്ഷാ​കേ​ന്ദ്രം. ഇ​വി​ടെ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ര്‍​ക്ക് പ​ഠ​നം, പ​രീ​ക്ഷാ​ഫീ​സ്, വീ​സ, വി​മാ​ന യാ​ത്രാ​ച്ചെ​ല​വ് എ​ന്നി​വ സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കു​മെ​ന്നും അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു.