ഭാരതസഭയ്ക്കാകെ അഭിമാന നിമിഷം: മാർ തോമസ് തറയിൽ
Saturday, December 7, 2024 11:18 AM IST
വ​ത്തി​ക്കാ​ൻ സി​റ്റി: മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ടി​ന്‍റെ ക​ർ​ദി​നാ​ൾ സ്ഥാ​ന​ല​ബ്‌​ധി ഭാ​ര​ത​സ​ഭ​യ്ക്കും പ്രത്യേകിച്ച്‌ സീ​റോ​മ​ല​ബാ​ർ സ​ഭ​യ്ക്കും അ​ഭി​മാ​ന​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളാ​ണെ​ന്ന് ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ. വ​ള​രെ ഹൃ​ദ‍്യ​മാ​യ ഒ​ര​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് എ​ല്ലാ​വ​രു​മെ​ന്നും മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ട് ക​ർ​ദി​നാ​ളാ​യി ഉ​യ​ർ​ത്ത​പ്പെ​ടു​ന്ന ക​ൺ​സി​സ്റ്റ​റി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​ത്തി​ക്കാ​നി​ലെ​ത്തി​യ മാ​ർ തോ​മ​സ് ത​റ​യി​ൽ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ഭാ​ര​ത​സ​ഭ​യ്ക്കു മു​ഴു​വ​ൻ ഉ​ത്സ​വ​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷ​മാ​ണ്. ഭാ​ര​ത​സ​ഭ​യോ​ടു​ള്ള ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ പ്രത്യേക പ​രി​ഗ​ണ​ന​യാ​ണ് മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ടി​ന്‍റെ ക​ർ​ദി​നാ​ൾ സ്ഥാ​നം.

ഭ​രാ​ത​ത്തി​ൽ​നി​ന്നു​ള്ള ഒ​രാ​ൾ വേ​ണ​മെ​ന്ന് ചി​ന്തി​ച്ച​പ്പോ​ൾ ആ​ദ‍്യം വ​ന്ന​പേ​ര് മാ​ർ കൂ​വ​ക്കാ​ട്ടി​ന്‍റേ​താ​യി​രി​ക്കും. അ​ദ്ദേ​ഹ​ത്ത​ന്‍റെ എ​ളി​മ​യും ദൗ​ത‍്യ​നി​ർ​വ​ഹ​ണ​ത്തി​ലെ ആ​ത്മാ​ർ​ഥ​ത​യും സ​ഭ​യ്ക്കു ന​ൽ​കി​യ സം​ഭാ​വ​ന​ക​ളും ദീ​ർ​ഘ​വീ​ക്ഷ​ണ​വു​മെ​ല്ലാം മാ​ർ​പാ​പ്പ​യെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ടാ​കാം.

പു​തി​യ ക​ർ​ദി​നാ​ൾ നി​യ​മ​ന​ത്തി​ൽ വ‍്യ​ത്യ​സ്ത​മാ​യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​ക്കു​റി മാ​ർ​പാ​പ്പ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ഷ‍്യ​ൻ, ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ‍്യ​ങ്ങ​ൾ​ക്ക് പ്രത്യേക പ്രാ​തി​നി​ധ‍്യം ന​ൽ​കി​ക്കൊ​ണ്ടാ​ണ് . മാ​ർ​പാ​പ്പ ഇ​ത്ത​വ​ണ​ത്തെ ക​ർ​ദി​നാ​ൾ സം​ഘ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കേ​ര​ള​സ​ഭ​യി​ലെ ക​ർ​ദി​നാ​ൾ​മാ​രി​ൽ മൂ​ന്നു​പേ​ർ ച​ങ്ങ​നാ​ശേ​രി​യി​ൽ​നി​ന്നാ​ണ് എ​ന്ന​ത് അ​തി​രൂ​പ​ത​യ്ക്ക് വ​ലി​യ സ​ന്തോ​ഷം ന​ൽ​കു​ന്നു. എ​ക്കാ​ല​വും സാ​ർ​വ​ത്രി​ക​സ​ഭ​യോ​ടു ചേ​ർ​ന്നു​ള്ള നി​ലാ​പാ​ടാ​ണ് അ​തി​രൂ​പ​ത എ​ടു​ത്തി​ട്ടു​ള്ള​ത്.

സ​ഭ​യോ​ടും മാ​ർ​പാ​പ്പ​യോ​ടു​മു​ള്ള വി​ധേ​യ​ത്വം എ​ന്നും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ മു​ഖ​മു​ദ്ര​യാ​ണ്. അ​തി​നു​ള്ള ദൈ​വാ​നു​ഗ്ര​ഹ​മാ​യാ​ണ് ഈ ​ക​ർ​ദി​നാ​ൾ പ​ദ​വി​യെ​യും കാ​ണു​ന്ന​ത്.

മാ​ർ കൂ​വ​ക്കാ​ട്ടി​നെ ക​ർ​ദി​നാ​ളാ​യി ഉ​യ​ർ​ത്തു​ന്ന ച​ട​ങ്ങി​നു സാ​ക്ഷ‍്യം​വ​ഹി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്രത്യേക പ്ര​തി​നി​ധി സം​ഘ​ത്തെ അ​യ​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്.

കേ​ന്ദ്ര​സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര‍്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഏ​ഴം​ഗ​സം​ഘം വ​ത്തി​ക്കാ​നി​ലെ​ത്തി​യ​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും മാ​ർ തോ​മ​സ് ത​റ​യി​ൽ പ​റ​ഞ്ഞു.

മാർ കൂവക്കാട്ടിന്‍റെ ശ്ലൈഹിക മുദ്രയുടെ അർഥതലങ്ങൾ


മു​​​ദ്ര​​​യു​​​ടെ കേ​​​ന്ദ്ര​​​സ്ഥാ​​​നം അ​​​ല​​​ങ്ക​​​രി​​​ക്കു​​​ന്ന​​​ത്, പു​​​ഷ്പി​​​ത അ​​​ഗ്ര​​​ങ്ങ​​​ളോ​​​ടു​​​കൂ​​​ടി​​​യ മാ​​​ർ​​​ത്തോ​​​മ്മാ​​​സ്ലീ​​​വാ​​​യു​​​ടെ പ്ര​​​ധാ​​​ന ഭാ​​​ഗ​​​മാ​​​ണ്. സ്ലീ​​​വാ​​​യി​​​ൽ പ​​​തി​​​ച്ചി​​​രി​​​ക്കു​​​ന്ന അ​​​ഞ്ചു ചു​​​വ​​​ന്ന ര​​​ത്ന​​​ങ്ങ​​​ൾ ത​​​ന്‍റെ പീ​​​ഡാ​​​സ​​​ഹ​​​ന​​​വും മ​​​ര​​​ണ​​​വും ഉ​​​ത്ഥാ​​​ന​​​വും വ​​​ഴി ന​​​മ്മെ ര​​​ക്ഷി​​​ച്ച മി​​​ശി​​​ഹാ​​​യു​​​ടെ സ്നേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​കാ​​​ശ​​​ന​​​മാ​​​യി നി​​​ല​​​കൊ​​​ള്ളു​​​ന്ന അ​​​വ​​​ന്‍റെ അ​​​ഞ്ചു തി​​​രു​​​മു​​​റി​​​വു​​​ക​​​ളെ പ്ര​​​തീ​​​കാ​​​ത്മ​​​ക​​​മാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്നു.

ചു​​​വ​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ചി​​​റ​​​കു​​​ക​​​ൾ‌ വി​​​രി​​​ച്ച രീ​​​തി​​​യി​​​ൽ ചി​​​ത്രീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന പ്രാ​​​വ് പ​​​രി​​​ശു​​​ദ്ധാ​​​ത്മാ​​​വി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​ണ്. ചു​​​വ​​​പ്പു​​​നി​​​റം സു​​​വി​​​ശേ​​​ഷ​​​ത്തി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ നാ​​​യ​​​ക​​​നും സ​​​ഭ​​​യു​​​ടെ ഭൗ​​​മി​​​ക തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​ന്‍റെ ചു​​​ക്കാ​​​ൻ​​​പി​​​ടി​​​ക്കു​​​ന്ന​​​വ​​​നും ലോ​​​കം മു​​​ഴു​​​വ​​​നി​​​ലും ദൈ​​​വ​​​സ്നേ​​​ഹം വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​വ​​​നു​​​മാ​​​യ റൂ​​​ഹാ​​​യു​​​ടെ ദാ​​​ന​​​ങ്ങ​​​ളെ പ്ര​​​തി​​​നി​​​ധാ​​​നം ചെ​​​യ്യു​​​ന്നു.

റൂ​​​ഹാ​​​യു​​​ടെ പ്ര​​​തീ​​​ക​​​മാ​​​യ പ്രാ​​​വ് ഇ​​​ന്ത്യ​​​യു​​​ടെ ദേ​​​ശീ​​​യ​​​പു​​​ഷ്പ​​​മാ​​​യ താ​​​മ​​​ര​​​യെ പ്ര​​​കാ​​​ശി​​​പ്പി​​​ക്കു​​​ന്നു. താ​​​മ​​​ര​​​യു​​​ടെ ദ​​​ള​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​ൻ ദേ​​​ശീ​​​യ​​​പ​​​താ​​​ക​​​യു​​​ടെ നി​​​റ​​​ങ്ങ​​​ളാ​​​യ കു​​​ങ്കു​​​മം, വെ​​​ള്ള, പ​​​ച്ച എ​​​ന്നി​​​വ​​​യെ സ​​​ന്നി​​​ഹി​​​ത​​​മാ​​​ക്കു​​​ന്നു.

ഫ്രാ​​​ഗ്രാ​​​ൻ​​​സി​​​യാം ക്രി​​​സ്റ്റി കാ​​​രി​​​ത്താ​​​സി​​​ന് എ​​​ഫു​​​ൻ​​​ദ​​​രെ (മി​​​ശി​​​ഹാ​​​യു​​​ടെ സ്നേ​​​ഹ​​​ത്തി​​​ന്‍റെ പ​​​രി​​​മ​​​ളം പ​​​ര​​​ത്തു​​​ക) എ​​​ന്ന ആ​​​പ്ത​​​വാ​​​ക്യം പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന​​​ത്, താ​​​മ​​​ര​​​പ്പൂ​​​വ് തീ​​​വ്ര​​​വും മ​​​ധു​​​ര​​​മു​​​ള്ള​​​തു​​​മാ​​​യ സു​​​ഗ​​​ന്ധം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ ഈ ​​​ലോ​​​ക​​​ത്തി​​​ൽ മി​​​ശി​​​ഹാ​​​യു​​​ടെ സ്നേ​​​ഹ​​​ത്തി​​​ന്‍റെ പ​​​രി​​​മ​​​ള​​​മാ​​​കാ​​​ൻ നാ​​​മും വി​​​ളി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു (2 കോ​​​റി. 2:15) എ​​​ന്ന സ​​​ത്യ​​​മാ​​​ണ്.

ഈ​​​ശോ മി​​​ശി​​​ഹാ​​​യു​​​ടെ സ​​​ന്ദേ​​​ശം എ​​​ന്ന ഗ്ര​​​ന്ഥ​​​ത്തി​​​ൽ മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി ഇ​​​പ്ര​​​കാ​​​രം നി​​​രീ​​​ക്ഷി​​​ച്ചു: “ഒ​​​രു റോ​​​സ​​​പ്പൂ​​​വി​​​നു പ്ര​​​സം​​​ഗി​​​ക്കേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ല, അ​​​ത് അ​​​തി​​​ന്‍റെ പ​​​രി​​​മ​​​ളം പ​​​ര​​​ത്തു​​​ന്നു. ആ ​​​സു​​​ഗ​​​ന്ധം അ​​​തി​​​ന്‍റെ സ്വ​​​ന്തം പ്ര​​​ഭാ​​​ഷ​​​ണ​​​മാ​​​ണ്”.

താ​​​മ​​​ര​​​പ്പൂ​​​വി​​​ന്‍റെ ഇ​​​ട​​​ത്തു​​​വ​​​ശ​​​ത്ത് നീ​​​ല പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ചി​​​ത്രീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന അ​​​ഷ്ട​​​ഭു​​​ജ​​​ങ്ങ​​​ളു​​​ള്ള സു​​​വ​​​ർ​​​ണ​​​താ​​​ര​​​കം, സ​​​മു​​​ദ്ര​​​താ​​​ര​​​ക​​​വും മി​​​ശി​​​ഹാ​​​യു​​​ടെ​​​യും സ​​​ഭ​​​യു​​​ടെ​​​യും മാ​​​താ​​​വുമായ ക​​​ന്യ​​​കാ​​​മ​​​റി​​​യ​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​ണ്. ഒ​​​പ്പം ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സ്ഥാ​​​നി​​​ക​​​മു​​​ദ്ര​​​യി​​​ൽ​​​നി​​​ന്നു ക​​​ടം​​​കൊ​​​ണ്ട ഈ ​​​ന​​​ക്ഷ​​​ത്രം അ​​​ദ്ദേ​​​ഹ​​​ത്തോ​​​ടു​​​ള്ള ആ​​​ദ​​​ര​​​വി​​​ന്‍റെ പ്ര​​​കാ​​​ശ​​​ന​​​മാ​​​യും വ​​​ർ​​​ത്തി​​​ക്കു​​​ന്നു.

ശ്ലൈ​​​ഹി​​​ക​​​മു​​​ദ്ര പൗ​​​ര​​​സ്ത്യ മെ​​​ത്രാ​​​ന്മാ​​​രു​​​ടെ സു​​​റി​​​യാ​​​നി ശൈ​​​ലി​​​യി​​​ലു​​​ള്ള ത​​​ല​​​പ്പാ​​​വി​​​നാ​​​ൽ ആ​​​വ​​​ര​​​ണം ചെ​​​യ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു. ഇ​​​രു​​​വ​​​ശ​​​ത്തും പ​​​ത്തു​​​വീ​​​തം ഇ​​​രു​​​പ​​​ത് പ​​​ച്ച തൂ​​​വാ​​​ല​​​ക​​​ളാ​​​ണ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​ന്‍റെ മു​​​ദ്ര​​​യി​​​ൽ കാ​​​ണു​​​ന്ന​​​ത്.

ഇന്ത‍്യയിൽനിന്നുള്ള കർദിനാൾമാർ

ക​ർ​ദി​നാ​ൾ പ​ദ​വി​യി​ലെ​ത്തി​യ വ​ർ​ഷം ബ്രാ​ക്ക​റ്റി​ൽ
ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ് (2007)
മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി (2012)
മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വാ (2012)
ഡോ. ​ഫി​ലി​പ്പ് നേ​രി ഫെ​റാ​വോ (2022)
ഡോ. ​ആ​ന്‍റ​ണി പൂല (2022)
മാ​ർ ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ട്ട് (2024)

ദി​വം​ഗ​ത​രാ​യ​വ​ർ:

ഡോ. ​ടെ​ല​സ്ഫോ​ർ പ്ലാ​സി​ഡ​സ് ടോ​പ്പോ (2003)
ഡോ. ​ഐ​വാ​ൻ ഡ​യ​സ് (2001)
മാ​ർ വ​ർ​ക്കി വി​ത​യ​ത്തി​ൽ (2001)
മാ​ർ ആ​ന്‍റ​ണി പ​ടി​യ​റ (1988)
ഡോ.​സൈ​മ​ൺ ഇ​ഗ്നേ​ഷ്യ​സ് പി​മെ​ന്‍റ (1988)
ഡോ. ​ദു​രൈ​സ്വാ​മി സൈ​മ​ൺ ലൂ​ർ​ദ്ദ്സ്വാ​മി (1985)
ഡോ. ​ലോ​റ​ൻ​സ് ട്രെ​വ​ർ പി​ക്കാ​ച്ചി (1976)
ഡോ. ​ജോ​സ​ഫ് മേ​രി ആ​ന്‍റ​ണി കോ​ർ​ഡെ​റോ (1973)
മാ​ർ ജോ​സ​ഫ് പാ​റേ​ക്കാ​ട്ടി​ൽ (1969)
ഡോ.​ജോ​സ് ദ ​കോ​സ്റ്റ ന്യൂ​ൻ​സ് (1962)
ഡോ. ​വ​ലേ​റി​യ​ൻ ഗ്രേ​ഷ്യ​സ് (1953)
ഡോ. ​ലൂ​യി​സ് ഫ്രാ​ങ്കോ​യി​സ് ദി ​ബൗ​സെ​റ്റ് (1817-പു​തു​ച്ചേ​രി​യി​ൽ ജ​നി​ച്ച ഫ്ര​ഞ്ചു​കാ​ര​ൻ)