ക​രോ​ൾ ഗാ​ന​മ​ത്സ​രം: ഒ​ന്നാം സ്ഥാ​നം ഓ​ക്സ്ഫോ​ർ​ഡ് ക​ർ​ദി​നാ​ൾ ന്യൂ​മാ​ൻ മി​ഷ​ന്
Wednesday, December 11, 2024 12:39 PM IST
ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ക​മ്മീ​ഷ​ൻ ഫോ​ർ ച​ർ​ച്ച് ക്വ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന​മ​ത്സ​ര​ത്തി​ൽ "ക​ൻ​ദി​ഷ്' ഒ​ന്നാം സ്ഥാ​നം ഓ​ക്സ്ഫോ​ർ​ഡ് ക​ർ​ദി​നാ​ൾ ന്യൂ​മാ​ൻ മി​ഷ​ൻ ക​ര​സ്ഥ​മാ​ക്കി.

ര​ണ്ടാം സ്ഥാ​നം മാ​ൻ​സ് ഫീ​ൽ​ഡ് ആ​ൻ​ഡ് സ​ട്ട​ൻ മാ​ർ യൗ​സേ​ഫ് ക​മ്മ്യൂ​ണി​റ്റി​യും മൂ​ന്നാം സ്ഥാ​നം ലി​വ​ർ​പൂ​ൾ മാ​ർ സ്ലീ​വാ മി​ഷ​നും ക​ര​സ്ഥ​മാ​ക്കി. ലെ​സ്റ്റ​ർ മ​ദ​ർ ഓ​ഫ് ഗോ​ഡ് പ​ള്ളി ഹാ​ളി​ൽ ന​ട​ന്ന ക​രോ​ൾ ഗാ​ന മ​ത്സ​ര​ത്തി​ൽ രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക മി​ഷ​നു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​തി​നാ​ല് ടീ​മു​ക​ൾ ആ​ണ് പ​ങ്കെ​ടു​ത്ത​ത്.



വി​ജ​യി​ക​ൾ​ക്ക് രൂ​പ​ത ചാ​ൻ​സി​ല​ർ റ​വ. ഡോ. ​മാ​ത്യു പി​ണ​ക്കാ​ട്ട് കാ​ഷ് പ്രൈ​സും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ക​മ്മീ​ഷ​ൻ ഫോ​ർ ച​ർ​ച്ച് ക്വ​യ​ർ ചെ​യ​ർ​മാ​ൻ റ​വ. ഫാ. ​പ്ര​ജി​ൽ പ​ണ്ടാ​ര​പ്പ​റ​മ്പി​ൽ, ലെ​സ്റ്റ​ർ മ​ദ​ർ ഓ​ഫ് ഗോ​ഡ് പ​ള്ളി വി​കാ​രി റ​വ. ഫാ. ​ഹാ​ൻ​സ് പു​തി​യ​കു​ള​ങ്ങ​ര, കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​മോ​ൻ മാ​മ്മൂ​ട്ടി​ൽ, ക​മ്മീ​ഷ​ൻ ഫോ​ർ ക്വ​യ​ർ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.



ലെ​സ്റ്റ​ർ മ​ദ​ർ ഓ​ഫ് ഗോ​ഡ് പ​ള്ളി വി​മ​ൻ​സ് ഫോ​റം അം​ഗ​ങ്ങ​ൾ, പ​ള്ളി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും പ​രി​പാ​ടി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് സ​ഹാ​യ​ക​മാ​യി.