ജർമൻ ചാൻസലറിന് എതിരേ അവിശ്വാസം പാസായി
Tuesday, December 17, 2024 9:57 AM IST
ബെ​​​ർ​​​ലി​​​ൻ: ചാ​​​ൻ​​​സ​​​ല​​​ർ ഒ​​​ലാ​​​ഫ് ഷോ​​​ൾ​​​സി​​​നെ​​​തി​​​രേ ജ​​​ർ​​​മ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച അ​​​വി​​​ശ്വാ​​​സം പാ​​​സാ​​​യി. 733 അം​​​ഗ​​​ങ്ങ​​​ളു​​​ള്ള പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ 207 പേ​​​രു​​​ടെ പി​​​ന്തു​​​ണ മാ​​​ത്ര​​​മാ​​​ണ് ഷോ​​​ൾ​​​സി​​​നു ല​​​ഭി​​​ച്ച​​​ത്. 394 പേ​​​ർ അ​​​വി​​​ശ്വാ​​​സ​​​ത്തെ പി​​​ന്തു​​​ണ​​​ച്ചു.

116 പേ​​​ർ വി​​​ട്ടു​​​നി​​​ന്നു. 367 പേ​​​രു​​​ടെ പി​​​ന്തു​​​ണ​​​യാ​​​ണ് അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യം പാ​​​സാ​​​കാ​​​ൻ വേ​​​ണ്ട​​​ത്. ഫെ​​​ബ്രു​​​വ​​​രി 23ന് ​​​ജ​​​ർ​​​മ​​​നി​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കും. നേ​​​ര​​​ത്തെ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​തി​​​ൽ​​​നി​​​ന്ന് ഏ​​​ഴു മാ​​​സം മു​​​ന്പേ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ക.

ന​​​വം​​​ബ​​​റി​​​ൽ മൂ​​​ന്നു പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ സ​​​ഖ്യം ത​​​ക​​​ർ​​​ന്ന​​​തോ​​​ടെ ന്യൂ​​​ന​​​പ​​​ക്ഷ സ​​​ർ​​​ക്കാ​​​രി​​​നെ​​​യാ​​​യി​​​രു​​​ന്നു ഷോ​​​ൾ​​​സ് ന​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.