അ​ഭി​ഷേ​കാ​ഗ്നി ര​ണ്ടാം ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ 14ന്
Wednesday, December 11, 2024 12:57 PM IST
ബ​ർ​മിം​ഗ്ഹാം: അ​ഭി​ഷേ​കാ​ഗ്നി ര​ണ്ടാം ശ​നി​യാ​ഴ്ച മ​ല​യാ​ളം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ 14ന് ​ബ​ർ​മിം​ഗ്ഹാ​മി​ലെ ബെ​ഥേ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. ഗ്രേ​റ്റ്‌ ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

പ്ര​മു​ഖ വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ബി​നോ​യ് ക​രി​മ​രു​തു​ങ്ക​ൽ, ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ എ​ന്നി​വ​ർ ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കും. അ​ഞ്ച് വ​യ​സു​മു​ത​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് ക്ലാ​സ് അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക ശു​ശ്രൂ​ഷ, മ​ല​യാ​ള​ത്തി​ലോ ഇം​ഗ്ലി​ഷി​ലോ കു​മ്പ​സാ​ര​ത്തി​നും സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗി​നും സൗ​ക​ര്യം എ​ന്നി​വ​യും ക​ൺ​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രി​ക്കും.

ശു​ശ്രൂ​ഷ​ക​ൾ രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പി​ക്കും. ക​ൺ​വ​ൻ​ഷ​നി​ൽ കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​പ്രാ​യ​ക്കാ​ർ​ക്കും എ​എ​ഫ്സി​എം മി​നി​സ്ട്രി​യു​ടെ കി​ഡ്സ് ഫോ​ർ കിം​ഗ്ഡം, ടീ​ൻ​സ് ഫോ​ർ കിം​ഗ്ഡം ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​യും ക്ലാ​സുക​ളും ഉ​ണ്ടാ​യി​രി​ക്കും.

ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം ബൈ​ബി​ൾ, മ​റ്റ് പ്രാ​ർ​ഥ​ന പു​സ്ത​ക​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​കു​ന്ന എ​ൽ​ഷ​ദാ​യ് ബു​ക്ക് മി​നി​സ്ട്രി​യും ക​ൺ​വ​ൻ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കും. ജ​പ​മാ​ല, വി. ​കു​ർ​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷാ​ജി ജോ​ർ​ജ് - 07878 149670, ജോ​ൺ​സ​ൺ - 44 7506 810177, അ​നീ​ഷ് - 07760 254700, ബി​ജു​മോ​ൻ മാ​ത്യു - 07515 368239.

വാ​ഹ​ന​യാ​ത്രാ സൗ​ക​ര്യ​ത്തെ​പ്പ​റ്റി അ​റി​യു​വാ​ൻ: ജോ​സ് കു​ര്യാ​ക്കോ​സ് - 07414 747573, ബി​ജു​മോ​ൻ മാ​ത്യു - 07515 368239.