ബ​ൾ​ഗേ​റി​യ​യും റൊ​മാ​നി​യ​യും ജ​നു​വ​രി മു​ത​ൽ ഷെം​ഗ​ൻ രാ​ജ്യ​ങ്ങ​ളാ​കും
Saturday, December 14, 2024 4:53 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബ്ര​സ​ല്‍​സ്: ബ​ള്‍​ഗേ​റി​യ​യ്ക്കും റൊ​മാ​നി​യ​യ്ക്കും ഷെം​ഗ​ൻ അം​ഗ​ത്വം ഉ​റ​പ്പാ​ക്കി യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ (ഇ​യു). ജ​നു​വ​രി ഒ​ന്ന് മു​ത​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും അ​തി​ര്‍​ത്തി​യി​ല്ലാ​ത്ത ഷെം​ഗ​ൻ സോ​ണി​ലെ പൂ​ര്‍​ണ അം​ഗ​ങ്ങ​ളാ​കും.

യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ജ​സ്റ്റി​സ് ആ​ന്‍​ഡ് ഹോം ​അ​ഫ​യേ​ഴ്സ് കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ലാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും പൂ​ർ​ണ​തോ​തി​ലു​ള്ള ഷെം​ഗ​ൻ അം​ഗ​ത്വം ന​ൽ​കാ​ൻ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ രാ​ജ്യ​ങ്ങ​ള്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.

ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ഒ​രു പ​തി​റ്റാ​ണ്ടി​ന്‍റെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ടാ​ണ് തീ​രു​മാ​നം. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 31 മു​ത​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും ഷെം​ഗ​ന്‍ വീ​സ​ക​ള്‍ ന​ല്‍​കു​ക​യും ഇ​യു ഇ​ത​ര യാ​ത്ര​ക്കാ​ര്‍​ക്ക് 90/180 വീ​സാ നി​യ​മം ബാ​ധ​ക​മാ​ക്കു​ക​യും ചെ​യ്തു.

റൊ​മാ​നി​യ​യും ബ​ള്‍​ഗേ​റി​യ​യും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ എ​ന്‍​ട്രി/​എ​ക്സി​റ്റ് സി​സ്റ്റം സ്വീ​ക​രി​ക്കും എ​ന്നാ​ണ് ഷെം​ഗ​ൻ ഏ​രി​യ​യി​ലേ​ക്കു​ള്ള പൂ​ര്‍​ണ​മാ​യ പ്ര​വേ​ശ​നം അ​ര്‍​ഥ​മാ​ക്കു​ന്ന​ത്.

ബ​ൾ​ഗേ​റി​യ​യി​ൽ 223.8 ദ​ശ​ല​ക്ഷ​വും റൊ​മേ​നി​യ​യി​ൽ 19.06 ദ​ശ​ല​ക്ഷം ജ​ന​ങ്ങ​ളു​മാ​ണു​ള്ള​ത്. ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​നം യൂ​റോ​പ്പി​ന്‍റെ അ​തി​രു​ക​ളി​ല്ലാ​ത്ത യാ​ത്രാ മേ​ഖ​ല​യെ​യും ഇ​യു സ​മ്പ​ദ് വ്യ​വ​സ്ഥ​യെ​യും എ​ങ്ങ​നെ ബാ​ധി​ക്കും എ​ന്ന ചോ​ദ്യം ഉ​യ​രു​ന്നു​ണ്ട്.

2011ല്‍ ​ഇ​രു​രാ​ജ്യ​ങ്ങ​ള്‍​ക്കും പ​ച്ച​ക്കൊ​ടി കാ​ട്ടി​യി​രു​ന്നെ​ങ്കി​ലും ചി​ല യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ അം​ഗ​രാ​ജ്യ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഭ​ര​ണം, കു​ടി​യേ​റ്റം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ സം​ശ​യ​ങ്ങ​ള്‍ നി​ല​നി​ന്നി​രു​ന്നു.

ഓ​സ്ട്രി​യ വീ​റ്റോ അ​ധി​കാ​രം എ​ടു​ത്തു ക​ള​ഞ്ഞ​തി​ന് ശേ​ഷ​മാ​ണ് പു​തി​യ തീ​രു​മാ​നം. കു​ടി​യേ​റ്റ​ത്തെ​യും അ​തി​ര്‍​ത്തി സം​ര​ക്ഷ​ണ​ത്തെ​യും സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ളെ തു​ട​ർ​ന്നാ​യി​രു​ന്നു ഓ​സ്ട്രി​യ എ​തി​ർ​പ്പു പ്ര​ക​ടി​പ്പി​ച്ച​ത്.

ന​വം​ബ​ര്‍ അ​വ​സാ​നം, ഇ​യു കൗ​ണ്‍​സി​ലി​ന്‍റെ ഹം​ഗേ​റി​യ​ന്‍ പ്ര​സി​ഡ​ന്‍​സി​യു​ടെ കീ​ഴി​ല്‍ ബു​ധാ​പെ​സ്റ്റി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍, ഹം​ഗ​റി, ബ​ള്‍​ഗേ​റി​യ, റൊ​മാ​നി​യ, ഓ​സ്ട്രി​യ എ​ന്നി​വ​യു​ടെ ഒ​രു "അ​തി​ര്‍​ത്തി സം​ര​ക്ഷ​ണ പാ​ക്കേ​ജ്' അം​ഗീ​ക​രി​ച്ച​തോ​ടെ ക​ര അ​തി​ര്‍​ത്തി പ​രി​ശോ​ധ​ന​ക​ള്‍ പി​ന്‍​വ​ലി​ക്കു​ന്ന​തി​നും ബ​ള്‍​ഗേ​റി​യ​യ്ക്കും വ​ഴി​യൊ​രു​ക്കി.

കൂ​ടു​ത​ല്‍ സാ​മ്പ​ത്തി​ക അ​വ​സ​ര​ങ്ങ​ള്‍

യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ ക​ണ്‍​സ​ള്‍​ട്ടേ​റ്റീ​വ് ബോ​ഡി​യാ​യ യൂ​റോ​പ്യ​ന്‍ ഇ​ക്ക​ണോ​മി​ക് ആ​ന്‍​ഡ് സോ​ഷ്യ​ല്‍ ക​മ്മി​റ്റി പ​റ​യു​ന്ന​ത് ബ​ള്‍​ഗേ​റി​യ​യ്ക്കും റൊ​മാ​നി​യ​യ്ക്കും പൂ​ര്‍​ണ​മാ​യ ഷെം​ഗ​ൻ പ​ദ​വി ന​ല്‍​കു​ന്ന​ത് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ഏ​ക​വി​പ​ണി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നാ​ണ്.

യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നി​ലെ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ലു​ള്ള പ​രി​മി​തി​ക​ള്‍ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ മ​ത്സ​ര​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും അ​തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച​യെ ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും ഷെം​ഗ​ൻ അം​ഗ​ത്വം ല​ഭി​ക്കു​ന്ന​തോ​ടെ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടും.

ബ​ള്‍​ഗേ​റി​യ​ന്‍ അ​ക്കാ​ദ​മി ഓ​ഫ് സ​യ​ന്‍​സ​സി​ന്‍റെ സാ​മ്പ​ത്തി​ക ഗ​വേ​ഷ​ണ സ്ഥാ​പ​നം ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ർ​ട്ട് പ്ര​കാ​രം ബ​ള്‍​ഗേ​റി​യ​യു​ടെ ഷെം​ഗ​ൻ ഏ​രി​യ​യി​ലേ​ക്കു​ള്ള ഭാ​ഗി​ക​മാ​യ പ്ര​വേ​ശ​നം 834 ദ​ശ​ല​ക്ഷം യൂ​റോ​യു​ടെ വാ​ര്‍​ഷി​ക ന​ഷ്ട​ത്തി​ന് കാ​ര​ണ​മാ​യി എ​ന്നാ​ണ്.

റൊ​മാ​നി​യ​യി​ലെ ക​ര അ​തി​ര്‍​ത്തി​ക​ളി​ലെ കാ​ല​താ​മ​സം ഗ​താ​ഗ​ത ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍​ക്ക് 90 ദ​ശ​ല​ക്ഷം യൂ​റോ​യും വാ​ര്‍​ഷി​ക വ​രു​മാ​ന​ത്തി​ല്‍ അ​ധി​ക​മാ​യി 2.32 ബി​ല്യ​ണ്‍ യൂ​റോ​യും ന​ഷ്ട​മാ​കു​മെ​ന്ന് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.