ജോ​യ് ടു ​ദ വേ​ൾ​ഡ് കരോൾ ഗാനമത്സരം: ​കി​രീ​ടം ചൂ​ടി​യ​ത് ബി​ർ​മിംഗ്ഹാം സെ​ന്‍റ് ബെ​ന​ഡി​ക്ട് സീ​റോമ​ല​ബാ​ർ മി​ഷ​ൻ
Friday, December 13, 2024 2:43 AM IST
ബി​നു ജോ​ർ​ജ്
ക​വ​ൻ​ട്രി: ക​രോ​ൾ സം​ഗീ​ത​ത്തി​ന്‍റെ അ​വി​സ്മ​ര​ണീ​യ നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ച്ച് ക​വ​ൻ​ട്രി വി​ല്ല​ൻ​ഹാ​ൾ സോ​ഷ്യ​ൽ ക്ല​ബി​ൽ ഗ​ർ​ഷോം ടി​വി​യും ല​ണ്ട​ൻ അ​സ​ഫി​യ​ൻ​സും ചേ​ർ​ന്നൊ​രു​ക്കി​യ ജോ​യ് ടു ​ദ വേ​ൾ​ഡ് എ​ക്യൂ​മെ​നി​ക്ക​ൽ ക​രോ​ൾ ഗാ​ന മ​ത്സ​ര​ത്തി​ന്‍റെ ഏ​ഴാം പ​തി​പ്പി​ൽ നി​റ​ഞ്ഞു നി​ന്ന​ത് സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും ക്രി​സ്മ​സ് കി​ര​ണ​ങ്ങ​ൾ.

യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വി​വി​ധ പ​ള്ളി​ക​ളെ​യും സം​ഘ​ട​ന​ക​ളെ​യും ക്വ​യ​ർ ഗ്രൂ​പ്പു​ക​ളെ​യും പ്ര​തി​നി​ധീ​ക​രി​ച്ചു എ​ത്തി​യ ഗാ​യ​ക​സം​ഘ​ങ്ങ​ൾ മാ​റ്റു​ര​ച്ച​പ്പോ​ൾ കി​രീ​ടം ചൂ​ടി​യ​ത് ബി​ർ​മിംഗ്ഹാം സെ​ന്‍റ് ബെ​ന​ഡി​ക്ട് സീ​റോമ​ല​ബാ​ർ മി​ഷ​ൻ.



ഹെ​ർ​മോ​ൻ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് മി​ഡ്‌ലാൻ​ഡ്സ് ര​ണ്ടാം സ്ഥാ​ന​വും ക​വ​ൻ​ട്രി സെ​ന്‍റ് ജോ​സ​ഫ് സീ​റോമ​ല​ബാ​ർ മി​ഷ​ൻ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. സീ​നാ​യ് മാ​ർ​ത്തോ​മാ ച​ർ​ച്ച് ല​ണ്ട​ൻ നാ​ലാം സ്ഥാ​ന​വും സ​ഹൃ​ദ​യ ട​ൺ​ബ്രി​ഡ്ജ് വെ​ൽ​സ് അ​ഞ്ചാം സ്ഥാ​ന​വും നേ​ടി.

ഏ​റ്റ​വും ന​ല്ല അ​വ​ത​ര​ണ​ത്തി​നു​ള്ള "ബെ​സ്റ്റ് അ​പ്പി​യ​റ​ൻ​സ്’ അ​വാ​ർ​ഡി​ന് ലെ​സ്റ്റ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് അ​ർ​ഹ​രാ​യി. ഒ​ന്നാം സ്ഥാ​നം നേ​ടി​യ ടീ​മി​ന് ആ​യി​രം പൗ​ണ്ടും ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​നം നേ​ടി​യ ടീ​മി​ന് അ​ഞ്ഞൂ​റ് പൗ​ണ്ടും ട്രോ​ഫി​യും മൂ​ന്നാം സ​മ്മാ​നം നേ​ടി​യ ടീ​മി​ന് ഇ​രു​നൂ​റ്റി അ​മ്പ​തു പൗ​ണ്ടും ട്രോ​ഫി​യും നാ​ലും അ​ഞ്ചും സ്ഥാ​ന​ത്തെ​ത്തി​യ​വ​ർ​ക്ക് ട്രോ​ഫി​ക​ളും സ​മ്മാ​നി​ച്ചു.



ക​വ​ൻ​ട്രി സെ​ന്‍റ് ജോ​ൺ വി​യാ​നി കാ​ത്ത​ലി​ക് ച​ർ​ച്ച് വി​കാ​രി റ​വ. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ നാ​മ​റ്റ​ത്തി​ൽ ’ജോ​യ് ടു ​ദി വേ​ൾ​ഡ് ഏഴ്’ന്‍റെ ​ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ച്ചു. ഈ ​വ​ർ​ഷ​ത്തെ പ്രോ​ഗ്രാ​മി​ന്‍റെ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച​ത് യു​കെ മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​യി മാ​റി​യ റോ​യ​ൽ കോ​ളേ​ജ് ഓ​ഫ് ന​ഴ്സിം​ഗിന്‍റെ (ആ​ർ​സി​എ​ൻ) ​പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് ​ബി​ജോ​യ് സെ​ബാ​സ്റ്റ്യ​ൻ ആ​യി​രു​ന്നു.

സ്റ്റോ​ക്ക്ഓ​ൺ​ട്രെ​ന്‍റ് സെന്‍റ് ജോ​ൺ ദ ​ബാ​പ്റ്റി​സ്റ്റ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്​സ് പ​ള്ളി വി​കാ​രി റ​വ. ഫാ. ​ടോം ജേ​ക്ക​ബ് ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. ക​രോ​ൾ മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​കെ​യി​ലെ മി​ക​വു​റ്റ ഗാ​യ​ക​രെ അ​ണി​നി​ര​ത്തി ല​ണ്ട​ൻ അ​സാ​ഫി​യ​ൻ​സ് ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ച്ച ലൈ​വ് മ്യൂ​സി​ക്ക​ൽ നൈ​റ്റ് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.



മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​ജ​യി​ക​ൾ​ക്ക് റ​വ. ഫാ. ​ടോം ജേ​ക്ക​ബ്, ശ്രീ ​ബി​ജോ​യ് സെ​ബാ​സ്റ്റ്യ​ൻ, അ​ഡ്വ. ഫ്രാ​ൻ​സി​സ് മാ​ത്യു ക​വ​ള​ക്കാ​ട്ടി​ൽ, ദീ​പേ​ഷ് സ്ക​റി​യ, മ​നോ​ജ് തോ​മ​സ്, ജോ​മോ​ൻ കു​ന്നേ​ൽ, ബി​നു ജോ​ർ​ജ്, സു​നീ​ഷ് ജോ​ർ​ജ്, ജോ​യ് തോ​മ​സ്, ജോ​ഷി സി​റി​യ​ക്, സു​മി സ​ണ്ണി, പ്ര​വീ​ൺ ശേ​ഖ​ർ, ടെ​സ്‌​സ ജോ​ൺ, ജെ​യ്സ് ജോ​സ​ഫ് എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ജോ​യ് ടു ​ദ വേ​ൾ​ഡി​ന്‍റെ എ​ട്ടാം സീ​സ​ൺ 2025 ഡി​സം​ബ​ർ ആറിനു ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.