മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ച്ച് അ​നു​ഗ്ര​ഹം വാ​ങ്ങി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്
Wednesday, December 11, 2024 3:19 PM IST
വ​ത്തി​ക്കാ​ൻ സി​റ്റി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ്പീ​റ്റേ​ഴ്സ് ബ​സ​ലി​ക്ക​യി​ൽ സ​ന്ദ​ർ​ശി​ച്ച് അ​നു​ഗ്ര​ഹം ഏ​റ്റു​വാ​ങ്ങി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി.

ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ടി​ന്‍റെ ക​ർ​ദി​നാ​ൾ അ​ഭി​ഷേ​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ച​ട​ങ്ങു​ക​ൾ വീ​ക്ഷി​ക്കു​വാ​നും അ​നു​ഗ്ര​ഹ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങു​ന്ന​തി​നു​മാ​യി ഭാ​ര​ത് സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി സം​ഘാം​ഗം ആ​യി​ട്ടാ​ണ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് വ​ത്തി​ക്കാ​നി​ൽ എ​ത്തി​യ​ത്.

മാ​ർ​പാ​പ്പ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ദ്ദേ​ഹ​ത്തെ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നു​ള്ള ക്ഷ​ണം അ​റി​യി​ച്ച കൊ​ടി​ക്കു​ന്നി​ൽ കേ​ര​ള​ത്തി​ലെ വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റെ ആ​ശം​സ​യും അ​റി​യി​ച്ചു. മാ​ർ​പാ​പ്പ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച അ​ങ്ങേ​യ​റ്റം ഹൃ​ദ്യ​വും അ​വി​സ്മ​ര​ണീ​യ​വും ആ​യി​രു​ന്നു എ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് പ​റ​ഞ്ഞു.

മാ​ർ​പാ​പ്പ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ട് പി​താ​വും കൊ​ടി​ക്കു​ന്നി​ലി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.