ഫ്രാൻസിസ് മാ​ർ​പാ​പ്പ​യ്ക്ക് ഇ​ല​ക്‌​ട്രി​ക് പോ​പ്പ് മൊ​ബീ​ൽ
Saturday, December 7, 2024 11:08 AM IST
വ​​ത്തി​​ക്കാ​​ൻ സിറ്റി: ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ​​യു​​ടെ പൊ​​തു​​സ​​ന്ദ​​ർ​​ശ​​ന വേ​​ള​​യി​​ലെ ഉ​​പ​​യോ​​ഗ​​ത്തി​​നാ​​യി പു​​തി​​യ ഇ​​ല​​ക്‌​​ട്രി​​ക് പോ​​പ്പ് മൊ​​ബീ​​ൽ സൗ​​ജ​​ന്യ​​മാ​​യി നി​​ർ​​മി​​ച്ചു​​ന​​ൽ​​കി ജ​​ർ​​മ​​ൻ ആ​​ഡം​​ബ​​ര വാ​​ഹ​​ന നി​​ർ​​മാ​​ണ ക​​ന്പ​​നി​​യാ​​യ മെ​​ഴ്സി​​ഡ​​സ് ബെ​​ൻ​​സ്.

2030ഓ​​ടെ വാ​​യു​​മ​​ലി​​നീ​​ക​​ര​​ണ​​മി​​ല്ലാ​​ത്ത വാ​​ഹ​​ന​​ങ്ങ​​ൾ മാ​​ത്രം ഉ​​പ​​യോ​​ഗി​​ക്കാ​​നു​​ള്ള തീ​​രു​​മാ​​ന​​മെ​​ടു​​ത്തി​​ട്ടു​​ള്ള വ​​ത്തി​​ക്കാ​​നി​​ൽ മാ​​ർ​​പാ​​പ്പ​​യു​​ടെ ആ​​വ​​ശ്യ​​ത്തി​​നാ​​യി ഇ​​ല​​ക്‌​​ട്രി​​ക് ജി-​​ക്ലാ​​സ് അ​​ടി​​സ്ഥാ​​ന​​മാ​​ക്കി പ്ര​​ത്യേ​​ക​​മാ​​യി നി​​ർ​​മി​​ച്ച​​താ​​ണ് ഈ ​​വാ​​ഹ​​നം.

മാ​​ർ​​പാ​​പ്പ​​യു​​ടെ ആ​​ഗ്ര​​ഹ​​പ്ര​​കാ​​രം ക​​ന്പ​​നി സി​​ഇ​​ഒ ഓ​​ല ക​​ല്ലേ​​നി​​യൂ​​സ് ഉ​​ൾ​​പ്പെ​​ടെ, വാ​​ഹ​​ന​​നി​​ർ​​മാ​​ണ​​ത്തി​​ൽ ഏ​​ർ​​പ്പെ​​ട്ട എ​​ല്ലാ തൊ​​ഴി​​ലാ​​ളി​​ക​​ളും വാ​​ഹ​​നം കൈ​​മാ​​റി​​യ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു. ജൂ​​ബി​​ലി​വ​​ർ​​ഷ​​ത്തി​​ന്‍റെ കൂ​​ടി പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് പു​​തി​​യ പോ​​പ്പ് മൊ​​ബീ​​ൽ നി​​ർ​​മി​​ച്ചു​​ന​​ൽ​​കാ​​ൻ ക​​ന്പ​​നി തീ​​രു​​മാ​​നി​​ച്ച​​ത്.

മാ​​ർ​​പാ​​പ്പ​​യ്ക്കാ​​യി ഇ​​ത്ത​​ര​​മൊ​​രു സേ​​വ​​നം ചെ​​യ്യാ​​ൻ സാ​​ധി​​ച്ച​​ത് വ​​ലി​​യൊ​​രു ബ​​ഹു​​മ​​തി​​യാ​​യാ​​ണു ത​​ങ്ങ​​ൾ കാ​​ണു​​ന്ന​​തെ​​ന്ന് മെ​​ഴ്‌​​സി​​ഡ​​സ് ബെ​​ൻ​​സ് സി​​ഇ​​ഒ ഓ​​ല ക​​ല്ലേ​​നി​​യൂ​​സ് പ​​റ​​ഞ്ഞു. 1930 മു​​ത​​ൽ ക​​ഴി​​ഞ്ഞ ഏ​​താ​​ണ്ട് നൂ​​റു വ​​ർ​​ഷ​​ത്തോ​​ള​​മാ​​യി മാ​​ർ​​പാ​​പ്പ​​മാ​​രു​​ടെ യാ​​ത്ര​​ക​​ൾ​​ക്കു​​പ​​യോ​​ഗി​​ക്കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ത​​ങ്ങ​​ൾ പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​രു​​ന്നു​​ണ്ടെ​​ന്ന് അ​​ദ്ദേ​​ഹം അ​​റി​​യി​​ച്ചു.

1930ൽ ​​പ​​തി​​നൊ​​ന്നാം പി​​യൂ​​സ് മാ​​ർ​​പാ​​പ്പ​​യ്ക്കാ​​ണ് മെ​​ഴ്‌​​സി​​ഡ​​സ് ആ​​ദ്യ​​മാ​​യി പോ​​പ്പ് മൊ​​ബീ​​ൽ ന​​ൽ​​കി​​യ​​ത്. നി​​ല​​വി​​ൽ പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യ ജി-​​ക്ലാ​​സ് വാ​​ഹ​​ന​​മാ​​ണു മാ​​ർ​​പാ​​പ്പ പൊ​​തു​​സ​ന്ദ​ർ​ഷ​ന ​വേ​​ള​​ക​​ളി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ അ​​തി​​ൽ പെ​​ട്രോ​​ളാ​​ണ് ഇ​​ന്ധ​​ന​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.

ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ​​യു​​ടെ പ്ര​​ത്യേ​​ക​​മാ​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ കൂ​​ടി പ​​രി​​ഗ​​ണി​​ച്ച്, ക​​ന്പ​​നി​​യു​​ടെ വി​​വി​​ധ പ്ലാ​​ന്‍റു​​ക​​ളി​​ൽ​​നി​​ന്നു​​ള്ള വി​​ദ​​ഗ്ധ​​ർ ഉ​​ൾ​​പ്പെ​​ടു​​ന്ന സം​​ഘം ക​​ഴി​​ഞ്ഞ ഒ​​രു വ​​ർ​​ഷ​​ത്തെ പ​​രി​​ശ്ര​​മ​​ത്തി​​നൊ​​ടു​​വി​​ലാ​​ണ് പു​​തി​​യ പോ​​പ്പ് മൊ​​ബീ​​ൽ നി​​ർ​​മി​​ച്ച​​ത്.

മാ​​ർ​​പാ​​പ്പ​​യു​​ടെ യാ​​ത്ര ആ​​യാ​​സ​​ര​​ഹി​​ത​​മാ​​ക്കു​​ക എ​​ന്ന ഉ​​ദ്ദേ​​ശ്യ​​ത്തോ​​ടെ എ​​ളു​​പ്പ​​ത്തി​​ൽ വ​​ട്ടം ക​​റ​​ങ്ങാ​​ൻ സാ​​ധി​​ക്കു​​ന്ന സീ​​റ്റാ​​ണ് ഇ​​തി​​ലു​​ള്ള​​ത്. കു​​റ​​ഞ്ഞ വേ​​ഗ​​ത​​യി​​ൽ സ​​ഞ്ച​​രി​​ക്കാ​​നാ​​യി പ്ര​​ത്യേ​​ക​​മാ​​യി ഒ​​രു​​ക്കി​​യ​​താ​​ണ് SCV1 (വ​​ത്തി​​ക്കാ​​ൻ സി​​റ്റി സ്റ്റേ​​റ്റ് 1) എ​​ന്ന ന​​മ്പ​​റോ​​ടു​​കൂ​​ടി​​യ ഈ ​വെ​​ള്ള​​നി​​റ​​ത്തി​​ലു​​ള്ള വാ​​ഹ​​നം.