പ്ര​വാ​സി സ്നേ​ഹ​കൂ​ട്ടാ​യ്മ​യൊ​രു​ക്കി ന​വ​യു​ഗം ജു​ബൈ​ൽ ഇ​ഫ്താ​ർ സം​ഗ​മം
Monday, March 31, 2025 1:30 PM IST
ജു​ബൈ​ൽ: റം​സാ​ൻ പ​ര​ത്തു​ന്ന മാ​ന​വ സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ സ​ന്ദേ​ശ​വു​മാ​യി പ്ര​വാ​സി സ്നേ​ഹ​കൂ​ട്ടാ​യ്മ തീ​ർ​ത്ത് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി ജു​ബൈ​ൽ കേ​ന്ദ്ര​ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

ജു​ബൈ​ൽ കോ​ർ​ണി​ഷി​ൽ ഒ​രു​ക്കി​യ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ കു​ടും​ബ​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ളു​മ​ട​ക്കം നി​ര​വ​ധി പ്ര​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് ന​വ​യു​ഗം നേ​താ​ക്ക​ളാ​യ എം.​ജി മ​നോ​ജ്, ഷി​ബു എ​സ്.​ഡി, പു​ഷ്പ​കു​മാ​ർ, കെ.​ആ​ർ. സു​രേ​ഷ്, ദി​ന​ദേ​വ്, ടി.കെ. നൗ​ഷാ​ദ്, രാ​ധാ​കൃ​ഷ​ണ​ൻ, വി​ഷ്ണു, ബെ​ൻ​സി മോ​ഹ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.