ഭാ​ര​തീ​യ പ്ര​വാ​സി പ​രി​ഷ​ത് കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞ​ടു​ത്തു
Monday, March 31, 2025 2:48 PM IST
അ​ബ്‌ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: ഭാ​ര​തീ​യ പ്ര​വാ​സി പ​രി​ഷ​ത് കു​വൈ​റ്റ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സാ​ല്‍​മി​യ​യി​ല്‍ ചേ​ര്‍​ന്ന സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി​യി​ൽ സു​ധി​ർ വി. ​മേ​നോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടിന് മേ​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

സു​ധീ​ര്‍ വി. ​മേ​നോ​ന്‍ (പ്ര​സി​ഡ​ന്‍റ്), ഹ​രി ബാ​ല​രാ​മ​പു​രം (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), പ്ര​ഭാ​ക​ര​ന്‍ (ട്ര​ഷ​റ​ർ), രാ​ജ് ഭ​ണ്ടാ​രി (ജോ​യി​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ആ​ര്‍.​ജെ. രാ​ജേ​ഷ് (വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി), ര​ശ്മി ന​വീ​ൻ ഗോ​പാ​ൽ (മെ​മ്പ​ർ​ഷി​പ്പ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ള്‍.

തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ ബിപിപിയു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും വി​പു​ല​വും ആ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഭാ​ര​വാ​ഹി​ക​ള്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി.