ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച് കൈ​ര​ളി ഫു​ജൈ​റ
Friday, March 28, 2025 11:59 AM IST
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. കൈ​ര​ളി ഫു​ജൈ​റ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫു​ജൈ​റ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ വ​ച്ച് ന​ട​ത്തി​യ ഇ​ഫ്താ​ർ സം​ഗ​മം പ​ങ്കാ​ളി​ത്തം കൊ​ണ്ട് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ​മ​ത്വ​ത്തി​ന്‍റെ​യും സ്നേ​ഹ സ​ന്ദേ​ശ​മാ​ണ് ഇ​ഫ്താ​ർ സം​ഗ​മം ന​മ്മ​ൾ​ക്ക് പ​ക​ർ​ന്ന് ന​ൽ​കു​ന്ന​തെ​ന്ന് കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സു​ജി​ത്ത് വി.​പി. പ​റ​ഞ്ഞു.

കൈ​ര​ളി ദി​ബ്ബ യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം ദി​ബ്ബ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ വ​ച്ചും കൈ​ര​ളി ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റ് ഒ​രു​ക്കി​യ ഇ​ഫ്താ​ർ വി​രു​ന്ന് ഖോ​ർ​ഫ​ക്കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ലും ന​ട​ന്നു.

വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും വ്യ​വ​സാ​യ സം​രം​ഭ​ക​രും വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ളും കു​ടും​ബ​ങ്ങ​ളും ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

കൈ​ര​ളി ക​ൽ​ബ യൂ​ണി​റ്റ് ഇ​ഫ്താ​ർ സം​ഗ​മം ക​ൽ​ബ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക​ൾ​ച്ച​റ​ൽ ക്ല​ബി​ൽ വ​ച്ച് ന​ട​ക്കു​മെ​ന്ന് കൈ​ര​ളി ക​ൽ​ബ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.