റംസാനി​ൽ ത​ട​വു​കാ​ർ​ക്ക് യു​എ​ഇ​യി​ൽ പൊ​തു​മാ​പ്പ്
Friday, March 28, 2025 1:17 PM IST
അ​ബു​ദാ​ബി: റംസാനി​ൽ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ ഉ​ൾ​പ്പെ​ടെ 1,518 ത​ട​വു​കാ​ർ​ക്കു പൊ​തു​മാ​പ്പ് ന​ൽ​കി യു​എ​ഇ. പൊ​തു​മാ​പ്പ് ന​ൽ​കി​യ​വ​രി​ൽ 500ല​ധി​കം ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​മു​ണ്ട്.

റംസാ​ൻ പ്ര​മാ​ണി​ച്ച് ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ഷെ​യ്‌​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഉ​ത്ത​ര​വി​ട്ട​തി​നെ​ത്തു​ട​ർ​ന്ന് യു​എ​ഇ ഭ​ര​ണാ​ധി​കാ​രി ഷെ​യ്‌​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തൂം ആ​ണു മാ​പ്പ് ന​ൽ​കി​യ​ത്.

ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ എ​ല്ലാ റംസാനി​ലും ത​ട​വു​കാ​ർ​ക്ക് പൊ​തു​മാ​പ്പ് ന​ൽ​കാ​റു​ണ്ട്. ജ​യി​ലി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ജീ​വി​ത​ത്തി​ലേ​ക്കു തി​രി​കെ​വ​രാ​നും കു​ടും​ബ​വു​മാ​യി ഒ​ത്തു​ചേ​രാ​നും ക​ഴി​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പൊ​തുമാ​പ്പ് ന​ൽ​കു​ന്ന​തെ​ന്ന് ദു​ബാ​യി അ​റ്റോ​ർ​ണി ജ​ന​റ​ൽ ചാ​ൻ​സ​ല​ർ ഇ​സാം ഇ​സ അ​ൽ ഹു​മൈ​ദാ​ൻ പ​റ​ഞ്ഞു.