റിയാദ്: റിയാദിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന കേളി കലാസാംസ്കാരിക വേദി 25-ാം വർഷത്തിലേക്ക്. 2001 ജനുവരി ഒന്നിന് രൂപം നൽകിയ സംഘടന, അതിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്കൊരുങ്ങുന്നു.
2026 ജനുവരിയിൽ നടക്കാനിരിക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി ഒരു വർഷം നീണ്ട് നിൽക്കുന്ന കർമ പരിപാടികൾക്കാണ് സംഘടന രൂപം നൽകിയിട്ടുള്ളത്. വാർഷികാഘോഷങ്ങൾ മികവുറ്റതാക്കുന്നതിനായി 151 അംഗ സംഘാടക സമിതി രൂപീകരിച്ചു.
ബത്തയിലെ ലൂഹ ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ച യോഗം ലോക കേരള സഭാ അംഗവും കേളി രക്ഷാധികാരി സമിതി സെക്രട്ടറിയുമായ കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി സുരേഷ് കണ്ണപുരം പാനൽ അവതരിപ്പിച്ചു. കേളി രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബാ കൂവോട്, രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോഷ് തയ്യിൽ, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, ചന്ദ്രൻ തെരുവത്ത്, കേളി സെക്രട്ടറിയേറ്റ് അംഗങ്ങളായ ഗഫൂർ ആനമങ്ങാട്, സുനിൽ കുമാർ എന്നിവർ ആശംസകൾ നേർന്നു.
കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശേരി സ്വാഗതവും വൈസ് പ്രസിഡന്റ് രജീഷ് പിണറായി നന്ദിയും പറഞ്ഞു. റിയാദിലും സമീപ പ്രദേശങ്ങളായ അൽഖർജ്, ദവാദ്മി,ഹോത്ത, അരീക്ക്, മജ്മ, തുമൈർ എന്നിങ്ങനെ റിയാദിൽ വ്യാപിച്ചു കിടക്കുന്ന സംഘടനാ പ്രവർത്തനത്തിൽ കഴിഞ്ഞ 25 വർഷത്തിനിടെ 20,000ത്തിൽ അധികം പ്രവാസികൾ അംഗങ്ങളായിട്ടുണ്ട്.
കേളിയുടെ ഉപരികമ്മിറ്റിയായ രക്ഷാധികാരി സമിതിക്ക് കീഴിൽ കേളി കലാസാംസ്കാരിക വേദി, കേളി കുടുംബ വേദി, ഖസീം പ്രവാസി സംഘം, റെഡ് സ്റ്റാർ സ്പോർട്സ് ക്ലബ്, പൊതുവായനയ്ക്ക് വേദിയൊരുക്കി ചില്ല സർഗവേദി എന്നിവയാണ് പ്രവർത്തിക്കുന്നത്.
25 വർഷം പൂർത്തിയാക്കുന്ന കേളി കലാസാംസ്കാരിക വേദിയുടെ കേന്ദ്ര കമ്മറ്റിക്ക് കീഴിൽ 12 ഏരിയ കമ്മിറ്റികളും 72 യൂണിറ്റ് കമ്മിറ്റികളും ഒരു മേഖലാ കമ്മിറ്റിയും പ്രവർത്തിക്കുന്നു. ജീവകാരുണ്യം, സാംസ്കാരികം, സ്പോർട്സ്, മാധ്യമം, നവമാധ്യമം എന്നീ സബ് കമ്മിറ്റികൾ കേളിയുടെ കേന്ദ്ര കമ്മിറ്റിക്ക് കീഴിലും എല്ലാ ഘടകങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.
നിരവധി പ്രവർത്തനങ്ങൾക്ക് സൗദി അറേബ്യയിൽ തുടക്കം കുറിക്കാൻ കേളിക്ക് കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. റിയാദിലെ സിറ്റിക്കകത്തെ തുറന്ന പ്രദേശത്ത് ആദ്യമായി എട്ട് വർഷം തുടർച്ചയായി വോളീബോൾ മത്സരം, സ്കൂൾ കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കാൻ റിയാദിലെ വിവിധ സ്കൂളുകളെ കോർത്തിണക്കി കേരള സ്കൂൾ യുവജനോത്സവം മാതൃകയിൽ തീർത്ത യുവജനോത്സവങ്ങൾ,
കുട്ടികൾക്കായി സ്കൂൾ തലത്തിൽ ഫുട്ബാൾ മത്സരം, മുഖ്യധാരാ സംഘടനകളുടെ നേതൃത്വത്തിൽ ആദ്യമായൊരുക്കിയ ക്രിക്കറ്റ് ടൂർണമെന്റ്, ജിസിസി രാജ്യങ്ങളിലെ ടീമുകളെ അണിനിരത്തി വടംവലി മത്സരം, ആയിരങ്ങളെ പങ്കാളികളാക്കി നടത്തുന്ന മെഗാ രക്തദാന ക്യാമ്പ്, 5000ത്തിൽ പരം പ്രവാസികൾക്ക് ഒറ്റ വേദിയിൽ ഓണ സദ്യ,
കുട്ടികൾക്കായി മധുരം മലയാളം എന്നപേരിൽ മലയാളം ക്ലാസുകൾ, പ്രവാസികൾക്കായി മലയാളം സാക്ഷരതാ ക്ലാസ്, കംമ്പ്യൂട്ടർ പഠന ക്ലാസ്, മുഖപ്രസംഗം ഓഡിയോ സംപ്രേക്ഷണം, പ്രവർത്തകർക്ക് ക്ഷേമ പെൻഷൻ, ഹൃദയപൂർവ്വം കേളി (ഒരു ലക്ഷം പൊതിച്ചോറ്) പദ്ധതി തുടങ്ങി ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കാൻ കേളിക്ക് കഴിഞ്ഞു.
നാട്ടിലെ ആശുപത്രികൾക്ക് അഞ്ച് ഡയാലിസിസ് മെഷീൻ, ആംബുലൻസ്, കിടപ്പ് രോഗികൾക്കും പ്രത്യേകം പരിചരണം ആവശ്യമുള്ളവർക്കും വേണ്ടി പ്രവർത്തിക്കുന്നവർക്ക് കൈത്താങ്ങായുള്ള സഹായങ്ങൾ, മഹാമാരി, പ്രളയം, ചൂരൽമല ഉരുൾ പൊട്ടൽ തുടങ്ങീ പ്രകൃതി ദുരന്തങ്ങളിൽ കേരള സർക്കാരിനൊപ്പം ചേർന്നുള്ള സഹായ ഹസ്തങ്ങൾ തുടങ്ങീ എണ്ണിയാലൊടുങ്ങാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിട്ടുണ്ട്.
മാത്രമല്ല കായിക രംഗത്തും സാംസ്കാരിക രംഗത്തും മാധ്യമ രംഗത്തും റിയാദിലെ പ്രവാസികൾക്കിടയിൽ നിറസാന്നിധ്യമായി കേളി മാറികഴിഞ്ഞു. സിൽവർ ജൂബിലിയോടനുബന്ധിച്ച് ഒട്ടനവധി പദ്ധതികൾ ഈ ഒരു വർഷക്കാലം നടപ്പിലാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഘാടക സമിതി ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.
ചെയര്മാന്: ഷാജി റസാഖ്, വൈസ് ചെയര്മാന്മാരായി കാഹിം ചേളാരി, ഷമീം മേലേതിൽ, വൈസ് ചെയർ പേഴ്സൺ ഗീതാ ജയരാജ്, കൺവീനര്‍ സുനില്‍ കുമാര്‍, ജോയിന്റ് കൺവീനർമാരായി നൗഫൽ ഉള്ളാട്ട് ചാലി, റഫീക്ക് ചാലിയം, ബിജില ബിജു,
സാമ്പത്തികം കൺവീനർ സുനില്‍ സുകുമാരൻ, സമീർ മലാസ്, മോഹന്‍ ദാസ്, സുജിത്ത്, രാകേഷ്, നൗഫല്‍ ഷാ, സിംചനഷ്, ഗിരീഷ് കുമാര്‍, നിയാസ്, അമര്‍,മുരളി, പ്രശാന്ത് , മഹേഷ്, ഗോപാൽ, താജുദ്ദീൻ, പ്രസാദ് വഞ്ചിപ്പുര, ഷാജി, അനില്‍ കുമാർ, അബ്ദുൾ കലാം എബി വർഗീസ്, പ്രവീണ്‍, പ്രിന്‍സ് തോമസ്, അയൂബ് ഖാൻ, ജാഫര്‍ ഖാൻ, കെ.കെ. ഷാജി,
പ്രോഗ്രാം കമ്മിറ്റി ഷെബി അബ്ദുല്‍ സലാം, സുധീർ പേരോടം, പ്രദീപ് ആറ്റിങ്ങൽ സാംസ്കാരിക കമ്മിറ്റി അംഗങ്ങൾ, കുടുംബ വേദി സെക്രട്ടറിയേറ്റ് അംഗങ്ങൾ, പബ്ലിസിറ്റി ബിജു തായംമ്പത്ത്, സിജിന്‍ കൂവള്ളുര്‍, സതീഷ് കുമാർ വളവിൽ,
ഗതാഗതം റഫീഖ് പാലത്ത് , സുനീർ ബാബു, ഇ. കെ രാജീവൻ, അഫ്സല്, യൂനസ് ഖാന് , അന്‍വര്‍, അഷ്റഫ് പൊന്നാനി, സ്റ്റേജ് ആൻഡ് ഡെക്കറേഷൻ, ലൈറ്റ് ആൻഡ് സൗണ്ട് ജവാദ് പരിയാട്ട്, മധു ബാലുശേരി, റിയാസ് പള്ളാറട്ട്, ഇസ്മയില്‍ കൊടിഞ്ഞി, ത്വയ്ബ്, ഷാരൂഖ്, ധനേഷ്, നൗഫൽ, രഞ്ജിത്, ശ്രീകുമാർ വാസു, മണികണ്ഠ കുമാർ,
ഭക്ഷണ കമ്മറ്റി ഹസ്സന് പുന്നയൂര്‍, ബൈജു ബാലചന്ദ്രൻ, അജ്മല്‍, ഹാഷിം കുന്നത്തറ, അഷറഫ് കണ്ണൂർ, മുകുന്ദന്, അനീഷ്, നാരായണന്, യൂനുസ്, സതീഷ് കുമാര്‍ റഷീദ്, അനില്‍, സുനില്‍ ബാലകൃഷ്ണന്, രാധാകൃഷ്ണന് സൂരജ്.
വളണ്ടിയര്‍ ക്യാപ്റ്റൻ ഗഫൂര്‍ ആനമങ്ങാട്, വൈസ് ക്യാപ്റ്റൻ റെനീസ് കരുനാഗപ്പള്ളി, ഷഫീക്ക് അങ്ങാടിപ്പുറം. സ്റ്റേഷനറി ബിജി തോമസ്, ഫോട്ടോ പ്രദർശനം റീജേഷ്, തോമസ് ജോയ്, സുരേഷ് ലാൽ, ഹുസൈൻ, രജീഷ് പിണറായി.
കോസ്റ്റ് കൺട്രോളർമാർ ജോസഫ് ഷാജി, സുനിൽ സുകുമാരൻ, ഷാജി റസാഖ്, സുനിൽ കുമാർ. മേൽനോട്ടം രക്ഷാധികാരി സമിതി അംഗങ്ങൾ.