കെ​ടി​എം​സി​സി സം​ഗീ​ത​സ​ന്ധ്യ വെ​ള്ളി​യാ​ഴ്ച
Monday, March 31, 2025 10:32 AM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ(​കെ​ടി​എം​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ലും ഗു​ഡ് ഏ​ർ​ത്ത് സ​ഹ​ക​ര​ണ​ത്തി​ലും മോ​ശ വ​ത്സ​ലം ശാ​സ്ത്രി​യാ​ർ ര​ചി​ച്ച ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത സാ​യാ​ഹ്നം വെ​ള്ളി​യാ​ഴ്ച ആ​റ് മു​ത​ൽ നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്നു.

പ​ഴ​മ​യു​ടെ ത​നി​മ ന​ഷ്‌ട​പ്പെ​ടു​ത്താ​തെ ഇ​ന്നി​ന്‍റെ ത​ല​മു​റ ത​ല​മു​റ ഏ​റ്റെ​ടു​ത്ത ഗാ​ന​ങ്ങ​ൾ​ക്ക് വ​രി​ക​ളും താ​ള​വും ഈ​ണ​വും പ​ക​ർ​ന്നി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് യ​ശശ​രീ​ര​നാ​യ മോ​ശ വ​ത്സ​ലം ശാ​സ്ത്രി​യാ​ർ.

കെടി​എംസിസി, കെസിസി, മെ​ൻ​സ് വോ​യി​സ് ആ​ൻ​ഡ് കോ​റ​ൽ സൊ​സൈ​റ്റി, യൂ​ത്ത് കോ​റ​സ്, വോ​യി​സ് ഓ​ഫ് ജോ​യ്, ഐപിസി തു​ട​ങ്ങി​യ ഗാ​യ​ക സം​ഘ​ത്തോ​ടൊ​പ്പം കു​വൈ​റ്റി​ലെ പ്ര​ശ​സ്ത​രാ​യ ഗാ​യ​ക​രും ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ന്നു.

ഗാ​ന​സ​ന്ധ്യ​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി സ​ജു വാ​ഴ​യി​ൽ തോ​മ​സ്, റോ​യി കെ.​ യോ​ഹ​ന്നാ​ൻ, വ​ർ​ഗീ​സ് മാ​ത്യു, അ​ജോ​ഷ് മാ​ത്യു, ഷി​ബു വി. ​സാം, ടി​ജോ സി.​ സ​ണ്ണി, തോ​മ​സ് ഫി​ലി​പ്പ്, റെ​ജു ദാ​നി​യേ​ൽ വെ​ട്ടി​യാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.