റിയാദ്: പരിശുദ്ധ റംസാൻ മാസത്തിന്റെ പവിത്രത ഊട്ടി ഉറപ്പിച്ചു കൊണ്ട് ഉമ്മുൽ ഹമാം ഏരിയ കമ്മിറ്റി ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. ഹയ്യൽ ആരിധിലെ ഇസ്തിറാഹയില് നടന്ന ഇഫ്താര്‍ സംഗമത്തില്‍ കേളി അംഗങ്ങളും കേളി കുടുംബവേദി അംഗങ്ങളും, നിരവധി പ്രവാസി മലയാളികളും പങ്കെടുത്തു.
കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സതീഷ് കുമാർ വളവിൽ, ബിജി തോമസ്, ജാഫർ ഖാൻ, കേളി കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ഉമ്മുൽ ഹമാം ഏരിയാ രക്ഷാധികാരി കൺവീനർ പി.പി. ഷാജു, ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ്,
ഏരിയ പ്രസിഡന്റ് ബിജു, ഏരിയ ട്രഷറർ പി. സുരേഷ്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഗീത ജയരാജ്, അബ്ദുൽ കരീം, ജയരാജ്, വിപീഷ് രാജ്, സംഘാടക സമിതി കൺവീനർ അബ്ദുൽ കലാം, ചെയർമാൻ ജാഫർ സാദിഖ്, വൈസ് ചെയർമാൻ ഷാജഹാൻ, ജോയിന്റ് കൺവീനർ അക്ബർ അലി,
സാമ്പത്തിക കൺവീനർ അബ്ദുസലാം, ഹരിലാൽ ബാബു, ഒ. അനിൽ കുമാർ, അബ്ദുസമദ്, സുധീൻകുമാർ, കമ്മു സലീം, അനന്തകൃഷ്ണൻ, മോഹനൻ, മുഹമ്മദ് റാഫി, നസീർ, സംഘാടക സമിതി അംഗങ്ങൾ, വിവിധ യൂണിറ്റുകളിൽ നിന്നുമുള്ള പ്രവർത്തകർ, കേളി കുടുംബ വേദി അംഗങ്ങൾ തുടങ്ങിയവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.