ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കി കേ​ളി അ​ഫ്ലാ​ജ് യൂ​ണി​റ്റ്
Wednesday, March 19, 2025 1:30 PM IST
റി​യാ​ദ്: റി​യാ​ദ് സി​റ്റി​യി​ൽ നി​ന്നും 300 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള അ​ഫ്ലാ​ജ് സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ഒ​രു​മ​യു​ടെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും സ​ന്ദേ​ശം പ​ക​ർ​ന്ന് കേ​ളി അ​ഫ്ലാ​ജ് യൂ​ണി​റ്റ് ഒ​രു​ക്കി​യ ഇ​ഫ്താ​ർ ശ്ര​ദ്ധേ​യ​മാ​യി.

കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ ക​മ്മ​റ്റി​യു​ടെ കീ​ഴി​ലു​ള്ള അ​ഫ്ലാ​ജ് യൂ​ണി​റ്റ് നേ​തൃ​ത്വം ന​ൽ​കി​യ ഇ​ഫ്താ​റി​ൽ പ്ര​ദേ​ശ​ത്തെ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ളും സ്വ​ദേ​ശി​ക​ളും വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും പ​ങ്കാ​ളി​ക​ളാ​യി.

അ​ഫ്ലാ​ജി​ലെ പ​ഴ​യ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ന​ടു​ത്തു​ള്ള ജു​മ മ​സ്ജി​ദ് അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തി​യ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ എ​ഴു​ന്നൂ​റി​ൽ പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. കേ​ളി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ര​മേ​ഷ്, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷു​ക്കൂ​ർ, യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ ഷ​ഫീ​ഖ്, സ​ജി, പ്ര​ജു, പി.​വി. കാ​സിം, നാ​സ​ർ എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി.

ഇ​ത​ര സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ് രാ​ജ, സു​ബൈ​ർ, ഹം​സ, ഖ​ഫൂ​ർ എ​ന്നി​വ​രും കേ​ളി ഏ​രി​യ നേ​താ​ക്ക​ളും ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ്ര​ദേ​ശ​ത്തെ ഒ​ട്ടു​മി​ക്ക ആ​ളു​ക​ളും പ​ങ്കെ​ടു​ത്ത ഇ​ഫ്താ​ർ സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ മ​ഹ​ത്വം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന സ്നേ​ഹ​വി​രു​ന്നാ​യി.