പ​ത്ത​നം​തി​ട്ട ച​ല​ച്ചി​ത്ര​പൂ​രം ഇ​ന്നു സ​മാ​പി​ക്കും
Sunday, November 10, 2024 4:27 AM IST
പ​ത്ത​നം​തി​ട്ട: വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​ത്തി​ൽ അ​ര​ങ്ങേ​റി​യ പ​ത്ത​നം​തി​ട്ട​യു​ടെ സ്വ​ന്തം അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് ഇ​ന്നു സ​മാ​പ​നം. ഇ​താ​ദ്യ​മാ​യി പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ ഒ​രു​ക്കി​യ ച​ല​ച്ചി​ത്ര പൂ​ര​ത്തെ ആ​സ്വാ​ദ​ക പ​ങ്കാ​ളി​ത്തം വ​ൻ​വി​ജ​യ​മാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. മ​നു​ഷ്യ ജീ​വി​തം ചാ​ലി​ച്ചെ​ഴു​തി​യ ചി​ത്ര​ങ്ങ​ൾ ഭാ​ഷാ​ഭേ​ദ​മി​ല്ലാ​തെ ജ​ന​ഹൃ​ദ​യം കീ​ഴ​ട​ക്കി. സി​നി​മ ക​ണ്ടും ആ​സ്വ​ദി​ച്ചും ച​ർ​ച്ച ചെ​യ്തും പ​ല​യി​ട​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ മ​നു​ഷ്യ​ർ ച​ല​ച്ചി​ത്ര​മേ​ള​യു​ടെ കു​ട​ക്കീ​ഴി​ൽ ഒ​ന്നാ​യി.

റ​ഷ്യ​ൻ ചി​ത്രം ബാ​റ്റി​ൽ​ഷി​പ്പ് പോ​ട്ടം​കി​ൻ, പ​ത്ത​നം​തി​ട്ട​ക്കാ​ര​ൻ സു​നി​ൽ മാ​ലൂ​രി​ന്‍റെ വ​ല​സൈ​പ​റ​വ​ക​ൾ എ​ന്നി​വ രാ​വി​ല​ത്തെ ശ്ര​ദ്ധാ കേ​ന്ദ്ര​ങ്ങ​ളാ​യി. ഗെ​റ്റി​ങ് ഹോം, ​ഏ​ക് ദി​ൻ അ​ചാ​ന​ക്, അ​മൂ​ർ, വാ​സ്തു​ഹാ​ര,ന​ന്മ​ക​ൾ നേ​ര​ത്ത് മ​യ​ക്കം, ക​പെ​ർ​നി​യം, ന​വം​ബ​റി​ന്‍റെ ന​ഷ്ടം, മെ​ർ​കു തൊ​ഡ​ർ​ചി മ​ലൈ, കോ​ൺ​ഗ്ര​നേ​റ്റ് ഓ​ർ ര​ണ്ടാം പ്ര​ദ​ർ​ശ​നം എ​ന്നി​വ ന​ട​ന്നു.

വൈ​കു​ന്നേ​രം പ്ര​ദ​ർ​ശി​പ്പി​ച്ച ഡോ. ​ബി​ജു​വി​നെ അ​ദൃ​ശ്യ​ജാ​ല​ക​ങ്ങ​ൾ, പ​ത്മ​രാ​ജ​ൻ ചി​ത്രം ന​വം​ബ​റി​ന്‍റെ ന​ഷ്ടം, കെ.​ജി ജോ​ർ​ജി​ന്‍റെ യ​വ​നി​ക എ​ന്നി​വ​യ്ക്കൊ​പ്പം കിം ​കി ഡൂ​ക്ക് ചി​ത്രം സ്പ്രിം​ഗ്, സ​മ്മ​ർ, ഫോ​ൾ, വി​ന്‍റ​ർ ആ​ൻ​ഡ് സ്പ്രിം​ഗി​ന്‍റെ ര​ണ്ടാം പ്ര​ദ​ർ​ശ​ന​വും ആ​സ്വാ​ദ​ക​പ​ങ്കാ​ളി​ത്തം കൊ​ണ്ട് വ​ൻ വി​ജ​യ​മാ​യി.

മു​തി​ർ​ന്ന ച​ല​ച്ചി​ത്ര​കാ​ര​ന്മാ​രും സി​നി​മാ വി​ദ്യാ​ർ​ഥി​ക​ളും ഒ​രു​പോ​ലെ ആ​സ്വാ​ദ​ക​രാ​യി എ​ത്തി മ​നു​ഷ്യ​നെ ഒ​ന്നാ​ക്കു​ന്ന ക​ല​യു​ടെ സം​സ്കാ​രം ന​ഗ​ര​ത്തി​ന് പ​ക​ർ​ന്നു. സം​വി​ധാ​യ​ക​രോ​ടും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രോ​ടും വി​യോ​ജി​പ്പു​ക​ൾ തു​റ​ന്നു​പ​റ​ഞ്ഞും അ​ഭി​ന​ന്ദി​ച്ചും സെ​ൽ​ഫി​യെ​ടു​ത്തും കാ​ണി​ക​ൾ സി​നി​മ​യു​ടെ ഭാ​ഗ​മാ​യി. ഓ​പ്പ​ൺ ഫോ​റ​ത്തി​ലും സെ​മി​നാ​റി​ലും ന​ട​ന്ന ചൂ​ടു​പി​ടി​ച്ച രാ​ഷ്‌​ട്രീ​യ സം​വാ​ദ​ങ്ങ​ൾ മേ​ള​യു​ടെ ര​ണ്ടാം ദി​വ​സ​ത്തെ സ​ന്പൂ​ർ​ണ​മാ​ക്കി.

സ​മാ​പ​ന സ​മ്മേ​ള​നം

പ​ത്ത​നം​തി​ട്ട അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ആ​ദ്യ എ​ഡി​ഷ​ൻ സ​മാ​പ​ന സ​മ്മേ​ള​നം ഐ​ശ്വ​ര്യ തി​യേ​റ്റ​റി​ൽ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ടി‌. ​സ​ക്കീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ, എം​എ​ൽ​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, പ്ര​മോ​ദ് നാ​രാ​യ​ൺ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ൻ, സം​വി​ധാ​യ​ക​ൻ ഡോ. ​ബി​ജു എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​കും. ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ ര​ഘു​നാ​ഥ​ൻ ഉ​ണ്ണി​ത്താ​ൻ, സം​ഘാ​ട​ക​സ​മി​തി മെം​ബ​ർ സെ​ക്ര​ട്ട​റി സു​ധീ​ർ രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ഇ​ന്ന​ത്തെ ച​ല​ച്ചി​ത്ര​ങ്ങ​ൾ

ട്രി​നി​റ്റി സ്ക്രീ​ൻ 2: ടേ​സ്റ്റ് ഓ​ഫ് ചെ​റി (രാ​വി​ലെ 9.30) ബി 32 ​മു​ത​ൽ 44 വ​രെ (രാ​വി​ലെ 11.30 ) അ​ദൃ​ശ്യ​ജാ​ല​ക​ങ്ങ​ൾ (ഉ​ച്ച​ക​ഴി​ഞ്ഞ് 2.15)

ട്രി​നി​റ്റി സ്ക്രീ​ൻ 3: മാ​ൻ​ഹോ​ൾ (9.30 ), മ​ഹാ​ന​ഗ​ർ (11.15), വ​ല​സൈ പ​റ​വ​ക​ൾ (2.30)

ര​മ്യ: ദ ​പി​യാ​നി​സ്റ്റ് (9.30 ) അ​ന​ന്ത​രം (2.00)

ടൗ​ൺ ഹാ​ൾ: ദ ​ല​ഞ്ച് ബോ​ക്സ് (9.30 ) സെ​മി​നാ​ർ (11.30 ) കോ​ർ​ട്ട് (2.30).