റി​സ്ക് ഫ​ണ്ട് ആ​നു​കൂ​ല്യം ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു
Sunday, November 10, 2024 4:27 AM IST
കോ​ന്നി: സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ​നി​ന്ന് വാ​യ്പ എ​ടു​ക്കു​ന്ന​വ​ർ​ക്ക് മ​ര​ണ​മോ മാ​ര​ക​രോ​ഗ​മോ ഉ​ണ്ടാ​യാ​ൽ നി​ശ്ചി​ത വാ​യ്പ സ​ർ​ക്കാ​ർ എ​ഴു​തി​ത്ത​ള്ളു​ന്ന പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം വ്യാ​പ​ക​മാ​യി ന​ഷ്ട​പ്പെ​ടു​ന്നു. വാ​യ്പാ കു​ടി​ശി​ക​യി​ൽ ആ​റു മാ​സ ത​വ​ണ​യി​ൽ കൂ​ടു​ത​ൽ കു​ടി​ശി​ക ഉ​ണ്ടാ​യാ​ൽ റി​സ്ക ഫ​ണ്ട് ല​ഭി​ക്കു​ന്ന​തി​ന് അ​ർ​ഹ​ത ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന​താ​ണ് പ്ര​ധാ​ന കാ​ര​ണം.

നി​ര​വ​ധി വാ​യ്പ​ക്കാ​ർ റി​സ്ക് ഫ​ണ്ടി​നാ​യി ക്ഷേ​മ​നി​ധി ബോ​ർ​ഡി​നെ സ​മീ​പി​ക്കു​മ്പോ​ൾ ആ​റു ത​വ​ണ​യി​ൽ കൂ​ടു​ത​ൽ ത​വ​ണ കു​ടി​ശി​ക ഉ​ള​ള​തി​നാ​ൽ അ​പേ​ക്ഷ നി​ര​സി​ക്കു​ക​യാ​ണ്. വാ​യ്പ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് കോ​ന്നി കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​സ്.​വി. പ്ര​സ​ന്ന​കു​മാ​ർ അ​ഭ്യ​ർ​ഥി​ച്ചു.