നി​ല​യ്ക്ക​ൽ പ​ദ്ധ​തി മ​ണ്ഡ​ല​കാ​ല​ത്തു​ത​ന്നെ യാ​ഥാ​ർ​ഥ്യ​മാ​കും: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
Sunday, November 10, 2024 4:14 AM IST
പ​ന്പ: സീ​ത​ത്തോ​ടു​നി​ന്ന് വെ​ള്ളം പ​മ്പ് ചെ​യ്ത് നി​ല​യ്ക്ക​ൽ ഇ​ട​ത്താ​വ​ള​ത്തി​ൽ എ​ത്തി​ക്കു​ന്ന പ​ദ്ധ​തി ഈ ​തീ​ർ​ഥാ​ട​ന കാ​ല​ത്തു​ത​ന്നെ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ പ​രി​ശ്ര​മി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​ല​സേ​ച​ന വ​കു​പ്പ്, ജ​ല അ​ഥോ​റി​റ്റി എ​ന്നി​വ​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് പ​മ്പ​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

നി​ല​വി​ൽ പ​മ്പ​യി​ൽ​നി​ന്ന് ടാ​ങ്ക​റു​ക​ളി​ലാ​ണ് നി​ല​യ്ക്ക​ലി​ൽ വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. തീ​ർ​ഥാ​ട​ക​ർ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന സ​മ​യ​ത്ത് ഇ​ത് ബു​ദ്ധി​മു​ട്ടാ​കു​ന്നു. പ​മ്പിം​ഗ് സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കു​ന്ന​തോ​ടു​കൂ​ടി ഈ ​പ്ര​ശ്ന​ത്തി​ന് സ്ഥി​ര​മാ​യ പ​രി​ഹാ​ര​മാ​കു​മെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട‌ അ​വ​സാ​ന​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പ​ന്പ​യി​ൽ 10 ല​ക്ഷം ലി​റ്റ​ർ വെ​ള്ളം സം​ഭ​രി​ക്കും

പ​മ്പ​യി​ൽ 10 ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ടാ​ങ്ക് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ണി​ക്കൂ​റി​ൽ 15,000 ലി​റ്റ​ർ ശേ​ഷി​യു​ള്ള ആ​ർ​ഒ പ്ലാ​ന്‍റു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പ​മ്പ​യി​ൽ​വ​രു​ന്ന വെ​ള്ളം വീ​ണ്ടും ശു​ദ്ധീ​ക​രി​ച്ച് ടാ​പ്പി​ൽ​നി​ന്ന് കു​ടി​ക്കാ​ൻ പാ​ക​ത്തി​ലാ​ണ് ന​ൽ​കു​ന്ന​ത്. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൃ​ത്യ​ത​യോ​ടെ നി​രീ​ക്ഷി​ക്കു​ന്ന​തി​നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​മാ​യി 12 പേ​രു​ടെ സം​ഘ​ത്തെ 24 മ​ണി​ക്കൂ​റും വി​ന്യ​സി​ക്കും.

ശ​ബ​രി​മ​ല പാ​ത​യി​ൽ ജ​ല​വി​ത​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് നീ​ലി​മ​ല ബോ​ട്ടം, നീ​ലി​മ​ല ടോ​പ്പ്, അ​പ്പാ​ച്ചി​മേ​ട്, ശ​രം​കു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​ല​അ​ഥോ​റി​റ്റി​യു​ടെ ജ​ല​സം​ഭ​ര​ണി​ക​ളും പ​മ്പ മു​ത​ൽ ശ​രം​കു​ത്തി വ​രെ ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​ന്ന​തി​നു പ​മ്പ് ഹൗ​സു​ക​ളും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ണ്. സ​ന്നി​ധാ​ന​ത്ത് സ്റ്റാ​ൻ​ഡ് ബൈ ​ആ​യി 50 ല​ക്ഷം ലി​റ്റ​റി​ന്‍റെ ടാ​ങ്കും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

1.25 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള സ്നാ​ന​ഘ​ട്ട​ത്തി​ന്‍റെ ക്ലീ​നിം​ഗും ലെ​വ​ലിം​ഗും സ്നാ​ന​ഘ​ട്ട​ത്തി​ലെ സ്റ്റെ​പ്പു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, പാ​ല​ങ്ങ​ളു​ടെ പെ​യി​ന്‍റിം​ഗ്, മു​പ്പ​തോ​ളം ക​ട​വു​ക​ളു​ടെ ശു​ചീ​ക​ര​ണം, ഫെ​ൻ​സിം​ഗ്, ക​ട​വു​ക​ളി​ലും സ്നാ​ന ഘ​ട്ട​ത്തി​ലും വി​വി​ധ ഭാ​ഷ​യി​ലു​ള്ള മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ക്കു​ന്ന​ത് തു​ട​ങ്ങി​യ ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​വം​ബ​ർ പ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​താ​യും റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.

ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്‌​ണ​ൻ, റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഗോ​പി, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.