ദി​ന​വി​ജ്ഞാ​ന കോ​ശം ര​ണ്ടാം പ​തി​പ്പ് പു​റ​ത്തി​റ​ക്കി
Sunday, November 10, 2024 4:14 AM IST
പ​ത്ത​നം​തി​ട്ട: ച​രി​ത്ര, സാം​സ്കാ​രി​ക മു​ദ്ര​ക​ൾ മാ​ന​വ​കു​ല​ത്തി​ന്‍റെ നി​ല​നി​ല്പി​നു​ള്ള ആ​ധാ​ര​ശി​ല​ക​ളാ​ണെ​ന്നും ച​രി​ത്ര​പ​ഠ​നം സം​സ്കാ​ര​സ​മ്പ​ന്ന​മാ​യ ഒ​രു ജ​ന​ത​യെ സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യും ക​വി​യു​മാ​യ ഡോ. ​വി.​പി. ജോ​യ്. റി​ട്ട. അ​ധ്യാ​പ​ക​നും പാ​വ​നാ​ട​ക ക​ലാ​കാ​ര​നു​മാ​യ എം.​എം. ജോ​സ​ഫ് മേ​ക്കൊ​ഴൂ​രി​ന്‍റെ ദി​ന​വി​ജ്ഞാ​ന​കോ​ശം ര​ണ്ടാം പ​തി​പ്പ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ട​മ്മ​നി​ട്ട ആ​ർ. പ്ര​സ​ന്ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ർ​ട്ടൂ​ണി​സ്റ്റ് ഡോ. ​ജി​തേ​ഷ്ജി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​നം വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വ​ർ​ഗീ​സ് മാ​ത്യു കാ​ലാ​യി​ൽ വ​ട​ക്കേ​തി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​ഗീ​ത​ജ്ഞ​ൻ ഡോ. ​മ​ണ​ക്കാ​ല ഗോ​പാ​ല​കൃ​ഷ്ണ​ൻ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. ഗ്ര​ന്ഥ​കാ​ര​നും രാ​ജ്യാ​ന്ത​ര പ​രി​ശീ​ല​ക​നു​മാ​യ ബി​നു കെ. ​സാം പു​സ്ത​ക പ​രി​ച​യം ന​ട​ത്തി. എ​ഴു​ത്തു​കാ​ര​ൻ ജോ​ർ​ജ് ത​ഴ​ക്ക​ര, പ​ത്ത​നം​തി​ട്ട പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​ജു കു​ര്യ​ൻ, വി​നോ​ദ് ഇ​ള​കൊ​ള്ളൂ​ർ, ജി. ​ര​ഘു​നാ​ഥ്, മാ​ത്യു ഏ​ബ്ര​ഹാം, ആ​ർ. ശ്രീ​ല​ത, എ​സ്. ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.