ഇ​ഴ​ഞ്ഞ് ഇ​ഴ​ഞ്ഞ്...നി​ല​യ്ക്ക​ൽ ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ക​മ്മീ​ഷ​നിം​ഗ് വൈ​കും
Sunday, November 10, 2024 4:14 AM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യു​ടെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​യ നി​ല​യ്ക്ക​ലി​ലേ​ക്കു​ള്ള കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ഇ​ക്കൊ​ല്ല​വും ക​മ്മീ​ഷ​ൻ ചെ​യ്യാ​നാ​കു​മെ​ന്ന് ഉ​റ​പ്പി​ല്ല. പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ണി​ക​ൾ ഏ​റെ തീ​രാ​നു​ണ്ട്. നി​ല​വി​ൽ 65 ശ​ത​മാ​നം ജോ​ലി​ക​ളാ​ണ് പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​ത്.

നി​ല​യ്ക്ക​ലി​ൽ വ​ലി​യ മൂ​ന്ന് കോ​ൺ​ക്രീ​റ്റ് ജ​ല​സം​ഭ​ര​ണി​ക​ളി​ൽ ഒ​ന്നു മാ​ത്ര​മാ​ണ് പൂ​ർ​ത്തീ​ക​ര​ണ ഘ​ട്ട​ത്തി​ലു​ള്ള​ത്. ഇ​തി​നു മു​ക​ളി​ലെ സ്ലാ​ബി​ന്‍റെ പ​ണി പു​രോ​ഗ​മി​ക്കു​ന്നു. മ​റ്റ് ര​ണ്ടു​സം​ഭ​ര​ണി​ക​ളു​ടെ കോ​ൺ​ക്രീ​റ്റിം​ഗി​നു​ള്ള ക​മ്പി​ക​ൾ കെ​ട്ടു​ന്ന ജോ​ലി​ക​ളാ​ണ് ഇ​പ്പോ​ഴും ന​ട​ന്നു​വ​രു​ന്ന​ത്.

ആ​ങ്ങ​മൂ​ഴി ത​ത്ത​യ്ക്കാ​മ​ണ്ണി​ൽ ര​ണ്ടും പ്ലാ​പ്പ​ള്ളി​യി​ൽ ഒ​ന്നും പ​മ്പ് ഹൗ​സു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും മോ​ട്ടോ​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ വൈ​ദ്യു​തി ക​ണ​ക്‌​ഷ​ന് അ​നു​മ​തി ല​ഭി​ക്കാ​നു​ണ്ട്. 175 കു​തി​ര​ശ​ക്തി​യു​ള്ള മോ​ട്ടോ​റു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. സീ​ത​ത്തോ​ട്ടി​ൽ ക​ക്കാ​ട്ടാ​റി​ൽ​നി​ന്ന് വെ​ള്ളം ശേ​ഖ​രി​ച്ച് പ്ലാ​ന്‍റി​ൽ ശു​ദ്ധീ​ക​രി​ച്ച് ത​ത്ത​ക്കാ​മ​ണ്ണി​ലെ​യും പ്ലാ​പ്പ​ള്ളി​യി​ലെ​യും പ​മ്പ് ഹൗ​സു​ക​ളി​ലെ ടാ​ങ്കി​ൽ എ​ത്തി​ക്കും. അ​വി​ടെ​നി​ന്ന് നി​ല​യ്ക്ക​ലി​ലെ ടാ​ങ്കു​ക​ളി​ലേ​ക്ക് വെ​ള്ളം എ​ത്തി​ച്ചാ​ണ് വി​ത​ര​ണം.

നി​ർ​മാ​ണം തു​ട​ങ്ങി​യ​ത് 2016ൽ

130 ​കോ​ടി രൂ​പ ചെ​ല​വി​ൽ 2016ൽ ​നി​ർ​മാ​ണം ആ​രം​ഭി​ച്ച​താ​ണ് നി​ല​യ്ക്ക​ൽ ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി. നി​ർ​മാ​ണ കാ​ലാ​വ​ധി മൂ​ന്നു​വ​ർ​ഷ​മാ​യി​രു​ന്നു. എ​ട്ടു​വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും അ​നി​ശ്ചി​ത​ത്വം ബാ​ക്കി.

20 ല​ക്ഷം വീ​തം സം​ഭ​ര​ണ​ശേ​ഷി​യു​ള്ള മൂ​ന്ന് സം​ഭ​ര​ണി​ക​ളാ​ണ് നി​ല​യ്ക്ക​ലി​ൽ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​ത്. ഇ​വ​യു​ടെ നി​ർ​മാ​ണ​മാ​ണ് ഇ​ഴ​യു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ തു​ട​ക്കം മു​ത​ൽ നൂ​ലാ​മാ​ല​ക​ളേ​റെ​യാ​യി​രു​ന്നു. പൈ​പ്പ് ഇ​ടു​ന്ന ജോ​ലി​ക​ൾ വ​ർ​ഷ​ങ്ങ​ളെ​ടു​ത്താ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. ആ​ദ്യം ക​രാ​ർ ഏ​റ്റെ​ടു​ത്ത​യാ​ൾ പ​ണി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രു​ത്തി.

ഇ​തോ​ടെ പ​ദ്ധ​തി ത​ട​സ​പ്പെ​ട്ടു. പ​ല​ത​വ​ണ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഒ​ടു​വി​ൽ, ക​രാ​റു​കാ​ര​നെ നീ​ക്കം ചെ​യ്ത് പു​തി​യ ടെ​ൻ​ഡ​ർ വി​ളി​ച്ചു. കോ​യ​മ്പ​ത്തൂ​ർ ആ​സ്ഥാ​ന​മാ​യ ആ​ർ​പി​പി ക​മ്പ​നി​യാ​ണ് നി​ല​വി​ൽ നി​ർ​മാ​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പൈ​പ്പ് ലൈ​ൻ 26 കി​ലോ​മീ​റ്റ​റി​ൽ

സീ​ത​ത്തോ​ട്ടി​ലെ ക​ക്കാ​ട്ടാ​റി​ൽ​നി​ന്ന് 26 കി​ലോ​മീ​റ്റ​ർ പൈ​പ്പ് ലൈ​ൻ വ​ഴി നി​ല​യ്ക്ക​ലി​ൽ വെ​ള്ളം എ​ത്തി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി. വ​ന​മേ​ഖ​ല​യി​ലൂ​ടെ​യാ​ണ് ഇ​തു ക​ട​ന്നു​വ​രു​ന്ന​ത്.

ജ​ന​വാ​സ മേ​ഖി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​നു​ള്ള പ​ദ്ധ​തി​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ട്. സീ​ത​ത്തോ​ട്, പ്ലാ​പ്പ​ള്ളി, തു​ലാ​പ്പ​ള്ളി, ളാ​ഹ മേ​ഖ​ല​ക​ളി​ലേ​ക്ക് പ​ദ്ധ​തി​യു​ടെ അ​നു​ബ​ന്ധ ലൈ​നു​ക​ൾ ല​ഭി​ക്കും. ‌ 4500 കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

നി​ല​യ്ക്ക​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് തു​ട​ക്കം മു​ത​ൽ തു​ര​ങ്കം വ​യ്ക്കു​ന്ന​ത് കു​ടി​വെ​ള്ള ലോ​ബി​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്ത് പ​മ്പ​യി​ൽ​നി​ന്ന് ടാ​ങ്ക​റു​ക​ളി​ൽ വെ​ള്ളം എ​ത്തി​ക്കു​ന്ന​താ​ണ് നി​ല​വി​ലെ രീ​തി.

ഇ​തി​ന് കോ​ടി​ക​ളു​ടെ ക​രാ​റാ​ണ് ന​ൽ​കു​ന്ന​ത്. നി​ല​യ്ക്ക​ൽ കു​ടി​വെ​ള്ള​പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്തു ക​ഴി​ഞ്ഞാ​ൽ ക​രാ​ർ വേ​ണ്ടി​വ​രി​ല്ല.