സീ​ത​ത്തോ​ട് പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം തീ​ർ​ഥാ​ട​ന​കാ​ലം ക​ഴി​യു​ന്ന​തു​വ​രെ നി​ർ​ത്തി​വ​യ്ക്ക​ണം: എം​പി
Saturday, November 9, 2024 4:35 AM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം തു​ട​ങ്ങാ​ൻ ദി​വ​സ​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കേ പ്ര​ധാ​ന പാ​ത​ക​ളി​ൽ ഒ​ന്നാ​യ അ​ച്ച​ൻ​കോ​വി​ൽ -ചി​റ്റാ​ർ - പ്ലാ​പ്പ​ള്ളി റോ​ഡി​ലെ സീ​ത​ത്തോ​ട്ടി​ൽ പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​നാ​യി റോ​ഡ് അ​ട​ച്ചി​ടേ​ണ്ടി വ​രു​ന്ന​ത് ഗു​രു​ത​ര​മാ​യ യാ​ത്രാ​പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി.

ശ​ബ​രി​മ​ല മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് കാ​ല​ത്തു​ത​ന്നെ പാ​ലം പൊ​ളി​ക്കാ​നു​ള്ള തീ​രു​മാ​നം വേ​ണ്ട​ത്ര ആ​ലോ​ച​ന ഇ​ല്ലാ​തെ​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. പ്ര​ധാ​ന പാ​ത​യി​ൽ പ്ലാ​പ്പ​ള്ളി മു​ത​ൽ പു​തു​ക്ക​ട വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ഴും വ​ന​ത്തി​ലൂ​ടെ​യു​ള്ള റോ​ഡി​ന് ത​ക​രാ​റ് സം​ഭ​വി​ക്കു​മ്പോ​ഴും മ​ക​ര​വി​ള​ക്കു ദി​വ​സ​ങ്ങ​ളി​ലും പ​ത്ത​നം​തി​ട്ട ഭാ​ഗ​ത്തേ​ക്ക് തീ​ർ​ഥാ​ട​ക വാ​ഹ​ന​ങ്ങ​ളും ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ശ്യ സ​ർ​വീ​സു​ക​ൾ ക​ട​ത്തി​വി​ടു​ന്ന​തും ഇ​തു​വ​ഴി​യാ​ണ്.

ചാ​ല​ക്ക​യം പാ​ത​യി​ൽ തി​ര​ക്കേ​റു​മ്പോ​ൾ വ​ൺ​വേ​യാ​യി ക്ര​മീ​ക​രി​ക്കു​ന്ന പ്ര​ധാ​ന റോ​ഡു​മാ​ണ് ചി​റ്റാ​ർ, ആ​ങ്ങ​മൂ​ഴി വ​ഴി പ്ലാ​പ്പ​ള്ളി​യി​ൽ എ​ത്തു​ന്ന റോ​ഡ്. തീ​ർ​ഥാ​ട​ക വാ​ഹ​ന​ങ്ങ​ൾ​ക്കോ ആം​ബു​ല​ൻ​സി​നോ ഫ​യ​ർ​ഫോ​ഴ്സി​നോ ക​ട​ന്നു പോ​കാ​ൻ ക​ഴി​യാ​ത്ത ത​ക​ർ​ന്നു കി​ട​ക്കു​ന്ന ഒ​രു റോ​ഡാ​ണ് ബ​ദ​ൽ സം​വി​ധാ​ന​മാ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും, വേ​ണ്ട​ത്ര മു​ന്ന​റി​യി​പ്പോ കൂ​ടി​യാ​ലോ​ച​ന​ക​ളോ ഇ​ല്ലാ​തെ​യാ​ണ് പാ​ലം പൊ​ളി​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ന്നും എം​പി പ​റ​ഞ്ഞു.

ബ​ദ​ൽ​റോ​ഡ് വീ​തി​കൂ​ട്ടി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​തി​നു​ശേ​ഷം മാ​ത്ര​മേ പാ​ലം പൊ​ളി​ക്കു​വാ​ൻ പാ​ടു​ള്ളൂ. ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​ർ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​ന്ന ഒ​രു ന​ട​പ​ടി​യും സ​ർ​ക്കാ​രി​ൻ​റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല.

മു​ൻ സ​ർ​ക്കാ​രു​ക​ളു​ടെ കാ​ല​ത്ത് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പു​ത​ന്നെ ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ക​യും ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ശ​ബ​രി​മ​ല പാ​ത​യി​ലെ പാ​ലം പൊ​ളി​ക്കാ​ൻ വ്യ​ഗ്ര​ത​യോ​ടെ നി​ൽ​ക്കു​ക​യാ​ണെ​ന്നും എം​പി പ​റ​ഞ്ഞു.