സീ​ത​ത്തോ​ട്ടി​ലെ പ​ഴ​യ​പാ​ലം പൊ​ളി​ച്ചു; യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടി​ൽ
Saturday, November 9, 2024 4:35 AM IST
സീ​ത​ത്തോ​ട്: സീ​ത​ത്തോ​ട് - ആ​ങ്ങ​മൂ​ഴി പാ​ത​യി​ൽ യാ​ത്രാ​ബു​ദ്ധി​മു​ട്ട്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി നി​ൽ​ക്ക​വേ​യാ​ണ് ബ​ദ​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ല്ലാ​തെ അ​നു​ബ​ന്ധ​പാ​ത​യി​ലെ യാ​ത്രാ ത​ട​സം.

സീ​ത​ത്തോ​ട് ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള പ​ഴ​യ​പാ​ല​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പൊ​ളി​ച്ചു തു​ട​ങ്ങി​യ​ത്. പു​തി​യ പാ​ലം നി​ർ​മി​ക്കാ​ൻ അ​നു​മ​തി ആ​യ​തി​നു പി​ന്നാ​ലെ​യാ​ണ് പ​ഴ​യ പാ​ലം പൊ​ളി​ച്ച​ത്. ഇ​തോ​ടെ സീ​ത​ത്തോ​ട് - ആ​ങ്ങ​മൂ​ഴി പാ​ത അ​ട​ച്ചു. വാ​ഹ​ന​ങ്ങ​ൾ സീ​ത​ക്കു​ഴി വ​ഴി​യാ​ണ് തി​രി​ച്ചു​വി​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ബ​സു​ക​ളു​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​ൻ ബു​ദ്ധി​മു​ട്ടാ​കും.

കൊ​ച്ചു​കോ​യി​ക്ക​ൽ, കോ​ട്ട​മ​ൺ​പാ​റ, ആ​ങ്ങ​മൂ​ഴി റൂ​ട്ടു​ക​ളി​ലെ ബ​സു​ക​ൾ സീ​ത​ത്തോ​ട്ടി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്. മൂ​ഴി​യാ​ർ, ഗ​വി ബ​സു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. പാ​ലം പ​ണി പൂ​ർ​ത്തി​യാ​യെ​ങ്കി​ൽ മാ​ത്ര​മേ ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നാ​കൂ​വെ​ന്ന​താ​ണ് സ്ഥി​തി.

ആ​ങ്ങ​മൂ​ഴി, കോ​ട്ട​മ​ൺ​പാ​റ, കൊ​ച്ചു​കോ​യി​ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് സീ​ത​ത്തോ​ട്ടി​ൽ എ​ത്തി​യെ​ങ്കി​ൽ മാ​ത്ര​മേ ഇ​നി ബ​സു​ക​ൾ ല​ഭ്യ​മാ​കു​ക​യു​ള്ളൂ. ച​ന്ത​ക്ക​ട​വി​ൽ താ​ത്കാ​ലി​ക​പാ​ലം തീ​ർ​ത്ത് കാ​ൽ​ന​ട യാ​ത്ര​ക്കാ​രെ മ​റു​ക​ര ക​യ​റ്റി​വി​ടു​ന്നു​ണ്ട്. മ​റു​ക​ര​യി​ൽനി​ന്ന് ജീ​പ്പും ഓ​ട്ടോ​റി​ക്ഷ​യും അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ആ​ങ്ങ​മൂ​ഴി ഭാ​ഗ​ത്തേ​ക്ക് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. സീ​ത​ക്കു​ഴി റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യും വാ​ഹ​ന​ഗ​താ​ഗ​ത​ത്തെ ബാ​ധി​ക്കു​ന്നു.

മു​ൻ​കൂ​ട്ടി തീ​രു​മാ​ന​മെ​ടു​ക്കാ​തെ​യും ബ​ദ​ൽ ക്ര​മീ​ക​ര​ണം ഇ​ല്ലാ​തെ​യു​മാ​ണ് പാ​ലം പ​ണി ആ​രം​ഭി​ച്ച​തെ​ന്നാ​ണ് ആ​ക്ഷേ​പം. ബ​ദ​ൽ യാ​ത്രാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല,
ശ​ബ​രി​മ​ല തീ​ർ​ഥാ​ട​കാ​ല​ത്തെ ഇ​തു ബാ​ധി​ക്കു​ക​യും ചെ​യ്യും.

പൊ​ളി​ച്ച​ത് കാ​ല​പ്പ​ഴ​ക്ക​മേ​റി​യ പാ​ലം

പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​യ പാ​ല​മാ​ണ് പൊ​ളി​ച്ചു നീ​ക്കു​ന്ന​ത്. ക​ക്കാ​ട് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ഘ​ട്ട​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നാ​യി കെ​എ​സ്ഇ​ബി​യാ​ണ് പാ​ലം പ​ണി​ത​ത്. ഒ​രു വാ​ഹ​ന​ത്തി​നു മാ​ത്രം ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന പാ​ലം കാ​ല​പ്പ​ഴ​ക്കംകൊ​ണ്ട് അ​പ​ക​ടാ​വ​സ്ഥ​യി​ലെ​ത്തി​യി​രു​ന്നു. സീ​ത​ക്കു​ഴി​യി​ൽനി​ന്നു ക​ക്കാ​ട്ടാ​റ്റി​ൽ സം​ഗ​മി​ക്കു​ന്ന തോ​ടി​നു കു​റു​കെ​യു​ള്ള​താ​ണ് പാ​ലം.

കോ​ട്ട​യം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ക​ന്പ​നി​ക്കാ​ണ് നി​ർ​മാ​ണ ക​രാ​ർ. ശ​ബ​രി​മ​ല അ​നു​ബ​ന്ധ​പാ​ത​യാ​യും ഗ​വി, നി​ല​യ്ക്ക​ൽ തീ​ർ​ഥാ​ട​ന കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​ക​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തും ഇ​താ​ണ്. പു​തി​യ പാ​ല​ത്തി​നു​വേ​ണ്ടി​യു​ള്ള ആ​വ​ശ്യ​ത്തി​നു വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. വാ​ഗ്ദാ​ന​ങ്ങ​ൾ​ ഏ​റെ​യു​ണ്ടാ​യെ​ങ്കി​ലും ന​പ​ടി​ക​ളി​ലേ​ക്കു ക​ട​ന്നി​രു​ന്നി​ല്ല.