അ​ധി​ക തു​ക അ​നു​വ​ദി​ച്ച​ത് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​ന​പ്ര​കാ​ര​മെ​ന്ന്
Saturday, November 9, 2024 4:35 AM IST
കോ​ഴ​ഞ്ചേ​രി: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 13-ാം വാ​ര്‍​ഡി​ല്‍ 2024-25 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ അ​ധി​ക തു​ക അ​നു​വ​ദി​ച്ച​ത് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മെ​ന്ന് വാ​ർ​ഡ് മെം​ബ​ർ ഗീ​തു മു​ര​ളി.

കോ​ഴ​ഞ്ചേ​രി മാ​ര്‍​ത്തോ​മ്മ പ​ള്ളി - ആ​ശാ​രി​പ​റ​മ്പ് റോ​ഡി​ന്‍റെ റീ ​ടാ​റിം​ഗ് ആ​വ​ശ്യ​ത്തി​ലേ​ക്ക് 12. 20 ല​ക്ഷം രൂ​പ​യു​ടെ പ്രോ​ജ​ക്ട് മെം​ബ​റെ​ന്ന നി​ല​യി​ൽ താ​ൻ മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളാ​യ ജി​ജി വ​ര്‍​ഗീ​സ്, റാ​ണി കോ​ശി, സു​നി​ത ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പ​ദ്ധ​തി​യോ​ടു യോ​ജി​ക്കു​ക​യും ചെ​യ്തു.

കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​മോ​ന്‍ പു​തു​പ്പ​റ​മ്പി​ലി​ന്‍റെ നി​ര്‍​ദേശ​പ്ര​കാ​ര​മാ​ണ് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ ഇ​പ്പോ​ൾ പ​ദ്ധ​തി​ക്കു ത​ട​സം നി​ൽ​ക്കു​ന്ന​തെ​ന്നും ഒ​രു​ഭാ​ഗ​ത്ത് ആ​ശാ​രി​പ​റ​ന്പ് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്കെ​തി​രേ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മു​ത​ല​ക്ക​ണ്ണീ​ർ പൊ​ഴി​ക്കു​ക​യാ​ണെ​ന്നും ഗീ​തു മു​ര​ളി കു​റ്റ​പ്പെ​ടു​ത്തി.