ഗ​വി​യി​ലും കൊ​ച്ചു​പ​മ്പ​യി​ലും പൊ​തു ശൗ​ചാ​ല​യ​ങ്ങ​ള്‍ നി​ര്‍​മി​ക്കും
Saturday, November 9, 2024 4:23 AM IST
പ​ത്ത​നം​തി​ട്ട: ഗ​വി, കൊ​ച്ചു​പ​മ്പ വി​നോ​ദ​സ​ഞ്ചാ​രി​കൾ​ക്കാ​യി 30 യൂ​ണി​റ്റ് പൊ​തു ശൗ​ചാ​ല​യ​ങ്ങ​ളും ഖ​ര​മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​നാ​യി ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റു​ക​ളും സ്ഥാ​പി​ക്കും.

ജി​ല്ലാ ശു​ചി​ത്വ മി​ഷ​നും കേ​ര​ള ഫോ​സ്റ്റ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​നും സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ നി​ഫി എ​സ്. ഹ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​ദ്ധ​തി പ്ര​ദേ​ശം പ​രി​ശോ​ധി​ച്ചു.

ശു​ചി​ത്വ മി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ (എ​സ്ഡ​ബ്ല്യു​എം) ആ​ദ​ര്‍​ശ് പി. ​കു​മാ​ര്‍, ടെ​ക്‌​നി​ക്ക​ല്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് അ​രു​ണ്‍ വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഫോ​റ​സ്റ്റ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ല​തി​കാ സു​ഭാ​ഷ്, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജോ​ര്‍​ജ് പി. ​മാ​ത്ത​ച്ച​ന്‍ , ബോ​ര്‍​ഡ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ പി.​ആ​ര്‍. ഗോ​പി​നാ​ഥ​ന്‍, കെ.​എ​സ്. ജ്യോ​തി, കെ.എ​സ്. അ​രു​ണ്‍,

അ​ക്കൗ​ണ്ട്‌​സ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ കി​ര​ണ്‍ ജ​യിം​സ്, സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.ആ​ര്‍. പ്ര​മോ​ദ്, ഗ​വി ഡി​വി​ഷ​ണ​ല്‍ മാ​നേ​ജ​ര്‍ സ​ജീ​ര്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.