മു​ണ്ടി​യ​പ്പ​ള്ളി​യി​ൽ ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ആ​രം​ഭി​ച്ചു
Saturday, November 9, 2024 4:23 AM IST
തി​രു​വ​ല്ല: മു​ണ്ടി​പ്പ​ള്ളി സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് സി​എ​സ്ഐ ച​ർ​ച്ച് ഇ​ട​വ​ക​യു​ടെ​യും ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ മു​ണ്ടി​യ​പ്പ​ള്ളി​യി​ൽ ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ആ​രം​ഭി​ച്ചു.

ഒ​പി, ലാ​ബ്, ഫാ​ർ​മ​സി സേ​വ​ന​ങ്ങ​ളു​മാ​യി ആ​രം​ഭി​ച്ച ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ൽ സെ​ന്‍ററിന്‍റെ ഉ​ദ്ഘാ​ട​നം സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ് ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ൻ നി​ർ​വ​ഹി​ച്ചു. കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗ​വും ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി മാ​നേ​ജ​റു​മാ​യ ഫാ. ​സി​ജോ പ​ന്ത​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​വി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ഡി.​ ദി​നേ​ഷ്കു​മാ​ർ ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റും ഹൃ​ദ്രോ​ഗ​വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ. ​ജോ​ൺ വ​ല്യ​ത്ത്, സി​എം​സി വെ​ല്ലൂ​ർ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ജോ​ൺ സി. ​ഉ​മ്മ​ൻ, ഫാ. ​തോ​മ​സ് വ​ർ​ഗീ​സ്, പാ​ലി​യേ​റ്റീ​വ് മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ജി​ത് സി. ​കോ​ശി, സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​ലി​ജി​യ മാ​ത്യു, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ റേ​ച്ച​ൽ മാ​ത്യു, ലി​ൻ​സി മോ​ൻ​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

1962 ൽ ​സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് സി​എ​സ്ഐ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച ആ​ശു​പ​ത്രി​യാ​ണ് ഇ​പ്പോ​ൾ ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി പു​ന​രാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ​യാ​ണ് ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ൽ സെ​ന്‍ററിന്‍റെ പ്ര​വ​ർ​ത്ത​ന സ​മ​യം. കി​ട​പ്പു​രോ​ഗി​ക​ളെ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ക്കു​ന്ന ഹോം ​വി​സി​റ്റിം​ഗ് യൂ​ണി​റ്റും വ​യോ​ജ​ന വി​ഭാ​ഗ​മാ​യ ജെ​റി​യാ​ട്രി​ക്സ് വി​ഭാ​ഗ​വും പാ​ലി​യേ​റ്റി​വ് മെ​ഡി​സി​ൻ വി​ഭാ​ഗ​വും ഫി​സി​യോ തെ​റാ​പ്പി വി​ഭാ​ഗ​വും മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ഉ​ണ്ടാ​കും.