അ​റി​യാം സ്നേ​ഹി​ത​യെ: ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Saturday, November 9, 2024 4:23 AM IST
പ​ത്ത​നം​തി​ട്ട: നി​രാ​ലം​ബ​രാ​യ സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും ഏ​തു സ​മ​യ​ത്തും ആ​ശ്ര​യി​ക്കാ​വു​ന്ന ഉ​ത്ത​മ അ​ഭ​യ സ്ഥാ​ന​മാ​ണ് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്നേ​ഹി​ത ജെ​ന്‍​ഡ​ര്‍ ഹെ​ല്‍​ത്ത് ഡെ​സ്‌​കെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍.

സ്നേ​ഹി​ത​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ത്ത​നം​തി​ട്ട സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ സം​ഘ​ടി​പ്പി​ച്ച കാ​മ്പ​യി​ന്‍ "അ​റി​യാം സ്നേ​ഹി​ത​യെ' ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ പി.​ അ​നു​പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മേ​ഴ്‌​സി വ​ര്‍​ഗീ​സ്, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പൊ​ന്ന​മ്മ ശ​ശി, സ്‌​നേ​ഹി​ത സ​ര്‍​വീ​സ് പ്രൊ​വൈ​ഡ​ര്‍​മാ​രാ​യ പി. ​സ​വി​ത, സൂ​ര്യ വി. ​സ​തീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​തി​ക്ര​മ​ങ്ങ​ള്‍​ക്ക് ഇ​ര​യാ​കു​ന്ന സ്ത്രീ​ക​ള്‍, കു​ട്ടി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് സൗ​ജ​ന്യ കൗ​ണ്‍​സി​ലിം​ഗ്, നി​യ​മ പി​ന്തു​ണ, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍, അ​തി​ജീ​വ​ന സ​ഹാ​യ​ങ്ങ​ള്‍, താ​ത്കാ​ലി​ക അ​ഭ​യം, പു​ന​ര​ധി​വാ​സ സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജെ​ന്‍​ഡ​ര്‍ ഹെ​ല്‍​പ് ഡെ​സ്‌​ക് മു​ഖേ​ന ല​ഭ്യ​മാ​ക്കു​ന്ന​ത്.