ഡി​ജി​റ്റ​ല്‍ റീ​സ​ര്‍​വേ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കും: റ​വ​ന്യു​മ​ന്ത്രി
Saturday, September 21, 2024 2:04 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: ഡി​ജി​റ്റ​ല്‍ റീ​സ​ര്‍​വേ സ​മ​യ ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് റ​വ​ന്യു​മ​ന്ത്രി കെ. ​രാ​ജ​ന്‍. തെ​ക്കേ തൃ​ക്ക​രി​പ്പൂ​ര്‍ വി​ല്ലേ​ജി​ന്‍റെ സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് ശി​ലാ​സ്ഥാ​പ​നം ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ല്‍ 4,58,250 ഹെ​ക്ട​ര്‍ ഭൂ​മി ഇ​തി​നോ​ട​കം ഡി​ജി​റ്റ​ല്‍ സ​ര്‍​വേ​യു​ടെ ഭാ​ഗ​മാ​യി.

നാ​ലു​വ​ര്‍​ഷം കൊ​ണ്ട് കേ​ര​ള​ത്തെ പൂ​ര്‍​ണ​മാ​യും അ​ള​ക്കു​ന്ന​തി​ന്‍റെ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഡി​ജി​റ്റ​ല്‍ റീ​സ​ര്‍​വേ ന​ട​ത്തു​ന്ന​ത്. ര​ജി​സ്ട്രേ​ഷ​ന്‍, സ​ര്‍​വേ, റ​വ​ന്യു വ​കു​പ്പു​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ലു​ക​ളു​ടെ സ​മ​ന്വ​യ​ത്തോ​ടെ രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി കേ​ര​ളം ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പോ​ര്‍​ട്ട​ലു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ എം. ​മ​നു, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എം. ​സൗ​ദ, രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ പി. ​അ​നി​ല്‍​കു​മാ​ര്‍, എം.​പി. വി​ജീ​ഷ്, ര​ജീ​ഷ് ബാ​ബു, പി.​വി. അ​ബ്ദു​ല്ല​ഹാ​ജി, ടി.​വി. ഷി​ബി​ന്‍, ര​തീ​ഷ് പു​തി​യ​പു​ര​യി​ല്‍, സി. ​ബാ​ല​ന്‍, ടി.​വി .വി​ജ​യ​ന്‍, സു​രേ​ഷ് പു​തി​യ​ട​ത്ത്, വി.​വി. വി​ജ​യ​ന്‍, എ.​ജി. ബ​ഷീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ക​ള​ക്‌​ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ സ്വാ​ഗ​ത​വും ഹൊ​സ്ദു​ര്‍​ഗ് ത​ഹ​സി​ല്‍​ദാ​ര്‍ ടി. ​ജ​യ​പ്ര​സാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.