സ്‌​നേ​ഹാ​ല​യ​ത്തി​ല്‍ ഓ​ണം ആ​ഘോ​ഷി​ച്ച് എ​സ്പിസി കേഡ​റ്റു​ക​ള്‍
Thursday, September 19, 2024 1:42 AM IST
കാ​ഞ്ഞ​ങ്ങാ​ട്:​സോ​ഷ്യ​ല്‍ പോ​ലീ​സിം​ഗ് ഡി​വി​ഷ​ന്‍ കാ​സ​ര്‍​ഗോ​ഡ്, ഹൊ​സ്ദു​ര്‍​ഗ് ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹൊ​സ്ദു​ര്‍​ഗ് ജി​എ​ച്ച്എ​സ്എ​സി​ലെ എ​സ്പി​സി കാ​ഡ​റ്റു​ക​ള്‍ ഓ​ണ​നാ​ളി​ല്‍ അ​മ്പ​ല​ത്ത​റ സ്‌​നേ​ഹാ​ല​യ​ത്തി​ലെ അ​ന്തേ​വാ​സി​ക​ളെ സ​ന്ദ​ര്‍​ശി​ച്ച് അ​വ​ര്‍​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​മൊ​രു​ക്കു​ക​യും കാ​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​എ.​വി.​സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​വി.​ര​ഞ്ജി​രാ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ന്‍ എം.​പി.​രാ​ജേ​ഷ്, എ​സ്പി​സി അ​സി. നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ടി.​ത​മ്പാ​ന്‍, ജ​ന​മൈ​ത്രി അ​സി. നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ കെ.​പി.​വി.​രാ​ജീ​വ​ന്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​ബാ​ബു​രാ​ജ്, ടി.​ടി.​വി.​സി​ന്ധു, ടി.​വ​ഹീ​ദ​ത്ത്, കെ.​രാ​ഗേ​ഷ്, ടി.​ആ​ര്‍.​ര​മ്യ​ത എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ര്‍ പ്ര​ദീ​പ​ന്‍ കോ​തോ​ളി സ്വാ​ഗ​ത​വും സ്‌​നേ​ഹ​ല​യം ഡ​യ​റ​ക്ട​ര്‍ ബ്ര​ദ​ര്‍ ഈ​ശോ​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു