ഓ​ണ​സ​ദ്യ ന​ല്കി വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ്
Wednesday, September 18, 2024 1:28 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ക്ക​ളും ബ​ന്ധു​ക്ക​ളും ഉ​പേ​ക്ഷി​ച്ച വി​വി​ധ സം​സ്ഥാ​ന​ക്കാ​രാ​യ 20 ഓ​ളം അ​മ്മ​മാ​ർ​ക്ക് ഓ​ണ​സ​ദ്യ ന​ല്കി വെ​ള്ള​രി​ക്കു​ണ്ട് ജ​ന​മൈ​ത്രി പോ​ലീ​സ്. 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള കി​ട​പ്പ് രോ​ഗി​ക​ളും മാ​ന​സി​ക നി​ല തെ​റ്റി​യ​വ​രു​മാ​യ അ​മ്മ​മാ​ർ​ക​ഴി​യു​ന്ന പു​ന്ന​ക്കു​ന്നി​ലെ ഹോ​ളി ട്രി​നി​റ്റി പു​വ​ർ ഹോ​മി​ലാ​ണ് വെ​ള്ള​രി​ക്കു​ണ്ട് ഇ​ൻ​സ്‌​പെ​ക്ട​ർ ടി. ​കെ. മു​കു​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​മൈ​ത്രി പോ​ലീ​സ് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യു​മാ​യി എ​ത്തി​യ​ത്.​പ​തി​വു​പോ​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി ഇ​രു​ന്ന​വ​രു​ടെ മു​ന്നി​ലേ​ക്ക് കാ​ക്കി അ​ണി​ഞ്ഞ​വ​ർ ഭ​ക്ഷ​ണം വി​ള​മ്പാ​ൻ എ​ത്തി​യ​പ്പോ​ൾ പ​ല​ർ​ക്കും മ​ക്ക​ളെ​ക്കു​റി​ച്ചും ബ​ന്ധു​ക്ക​ളെ ക്കു​റി​ച്ചും പോ​ലീ​സി​നോ​ട്‌ പ​രാ​തി​ക​ളും പ​റ​യാ​ൻ ഉ​ണ്ടാ​യി​രു​ന്നു.

സ​ദ്യ വി​ള​മ്പി അ​മ്മ​മാ​രെ ക​ഴി​പ്പി​ച്ചും അ​വ​ർ​ക്ക് മ​ക​ന്‍റെ സ്നേ​ഹ വാ​ത്സ​ല്യ​ത്തോ​ടെ സ്‌​നേ​ഹ​ഭാ​ഷ​ക​ൾ ചൊ​രി​ഞ്ഞ് ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​കെ. മു​കു​ന്ദ​ൻ കൂ​ടെ നി​ന്ന​പ്പോ​ൾ അ​മ്മ​മാ​രു​ടെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞു.

ത​ലോ​ടി​യും അ​ശ്വ​സി​പ്പി​ച്ചും ഒ​ടു​വി​ൽ കൈ​പി​ടി​ച്ച് അ​വ​ര​വ​രു​ടെ മു​റി​ക​ളി​ലേ​ക്ക് കൊ​ണ്ട് വി​ട്ട​തി​നു ശേ​ഷ​മാ​ണ് വെ​ള്ള​രി​ക്കു​ണ്ട് ജ​ന​മൈ​ത്രി പോ​ലീ​സ് മ​ട​ങ്ങി​യ​ത്.

ആ​രോ​രു​മി​ല്ലാ​ത്ത അ​മ്മ​മാ​ർ​ക്കൊ​പ്പം ഓ​ണം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ വെ​ള്ള​രി​ക്കു​ണ്ട് ജ​ന​മൈ​ത്രി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഹോ​ളി ട്രി​നി​റ്റി പു​വ​ർ ഹോ​മി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന സി​സ്റ്റ​ർ റോ​സി​റ്റ സ്വീ​ക​രി​ച്ചു. വെ​ള്ള​രി​ക്കു​ണ്ട് ഗാ​ന്ധി ഭ​വ​നി​ലെ അ​ന്തേ വാ​സി​ക​ൾ​ക്കും വെ​ള്ള​രി​ക്കു​ണ്ട് ജ​ന​മൈ​ത്രി പോ​ലീ​സ് ഓ​ണ​സ​ദ്യ ന​ല്കി.