അ​നാ​സ്ഥയ്ക്കെ​തി​രേ ച​ക്ര​സ്തം​ഭ​ന​ സ​മ​ര​വും ഉ​പ​വാ​സ​വും
Saturday, September 21, 2024 2:04 AM IST
രാ​ജ​പു​രം: കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ പൂ​ടും​ക​ല്ല് മു​ത​ൽ പാ​ണ​ത്തൂ​ർ ചി​റ​ങ്ക​ട​വ് വ​രെ​യു​ള്ള ഭാ​ഗ​ത്തെ ന​വീ​ക​ര​ണ​ത്തി​ലെ അ​നാ​സ്ഥയ്ക്കെ​തി​രെ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് രാ​വി​ലെ ച​ക്ര​സ്തം​ഭ​ന സ​മ​ര​വും ഏ​ക​ദി​ന ഉ​പ​വാ​സ​വും സം​ഘ​ടി​പ്പി​ക്കും.

ക​രാ​ർ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​ട്ടും റോ​ഡ് ന​വീ​ക​ര​ണം അ​ന​ന്ത​മാ​യി നീ​ളു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ല​നാ​ട് വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ​ര​പ്ര​ഖ്യാ​പ​ന ക​ൺ​വ​ൻ​ഷ​നി​ലാ​ണ് തീ​രു​മാ​നം. ക​ൺ​വ​ൻ​ഷ​ൻ പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​നാ​ട് വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ ആ​ർ. സൂ​ര്യ​നാ​രാ​യ​ണ​ഭ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷി​നോ​ജ് ചാ​ക്കോ മു​ഖ്യാ​തി​ഥി​യാ​യി. ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​യ ഷാ​ജി, പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. കു​ര്യാ​ക്കോ​സ്, മ​ല​നാ​ട് വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ കെ.​ജെ. സ​ജി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​അ​നി​ൽ​കു​മാ​ർ, അ​ജി ജോ​സ​ഫ്, കൂ​ക്ക​ൾ രാ​ഘ​വ​ൻ, ഫാ. ​ജോ​സ് ക​ള​ത്തി​പ​റ​മ്പി​ൽ, രാ​ജീ​വ് തോ​മ​സ്, എം. ​കു​ഞ്ഞ​മ്പു നാ​യ​ർ അ​ഞ്ജ​ന​മു​ക്കൂ​ട്, സു​നി​ൽ മാ​ട​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.