ഇ​ട​യി​ല​ക്കാ​ട്ടെ വാ​ന​ര​ന്മാ​ർ​ക്ക് വി​ഭ​വ​സ​മൃ​ദ്ധ​മാ​യി ‘ഓ​ണ​സ​ദ്യ’
Tuesday, September 17, 2024 1:51 AM IST
വ​ലി​യ​പ​റ​മ്പ്: മു​ട​ക്ക​മി​ല്ലാ​തെ പ​തി​നേ​ഴാം വ​ർ​ഷ​വും ഇ​ട​യി​ല​ക്കാ​ട്ടെ വാ​ന​ര​ന്മാ​ർ​ക്ക് ഓ​ണ​സ​ദ്യ വി​ള​മ്പി ന​വോ​ദ​യ ഗ്ര​ന്ഥാ​ല​യം ബാ​ല​വേ​ദി പ്ര​വ​ർ​ത്ത​ക​ർ. ഇ​ട​യി​ല​ക്കാ​ട് കാ​വി​നു സ​മീ​പ​ത്താ​ണ് മു​പ്പ​തോ​ളം പേ​ര​ട​ങ്ങു​ന്ന വാ​ന​ര​പ്പ​ട​യ്ക്ക് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ വി​ള​മ്പി​യ​ത്.

പ​പ്പാ​യ, ക​ക്കി​രി, വെ​ള്ള​രി, സ​പ്പോ​ട്ട, പേ​ര​യ്ക്ക, പാ​ഷ​ൻ ഫ്രൂ​ട്ട്, സീ​താ​പ്പ​ഴം, മാ​ങ്ങ, ക്യാ​ര​റ്റ്, ത​ണ്ണി​മ​ത്ത​ൻ, ബീ​റ്റ്റൂ​ട്ട്, ത​ക്കാ​ളി, കൈ​ത​ച്ച​ക്ക, ഉ​റു​മാ​മ്പ​ഴം, നേ​ന്ത്ര​പ്പ​ഴം, നെ​ല്ലി​ക്ക എ​ന്നി​വ​യും ഉ​പ്പു ചേ​ർ​ക്കാ​ത്ത ചോ​റു​മ​ട​ങ്ങു​ന്ന പ​തി​നേ​ഴ് വി​ഭ​വ​ങ്ങ​ളാ​ണ് കു​ര​ങ്ങു​ക​ൾ​ക്കാ​യി വാ​ഴ​യി​ല​യി​ൽ വി​ള​മ്പി​യ​ത്.

ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ച്ച് സ്റ്റീ​ൽ ഗ്ലാ​സി​ൽ വെ​ള്ള​വും ന​ല്കി. കാ​വി​ന​ടു​ത്തെ റോ​ഡ​രി​കി​ൽ വ​ച്ച ഡ​സ്ക്കു​ക​ളി​ലാ​ണ് വാ​ഴ​യി​ല​ക​ൾ നി​ര​ത്തി​യ​ത്.

കു​ര​ങ്ങു​ക​ൾ​ക്ക് ഇ​രി​പ്പി​ട​മാ​യി ക​സേ​ര​ക​ളും നി​ര​ത്തി. സ​ദ്യ​യു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​മൊ​ന്നും പാ​ലി​ക്കാ​തെ ക​സേ​ര​ക​ൾ​ക്കു മു​ക​ളി​ലും ഡ​സ്കി​നു മു​ക​ളി​ലു​മൊ​ക്കെ​യാ​ണ് വാ​ന​ര​ന്മാ​ർ ഇ​രു​പ്പു​റ​പ്പി​ച്ച​ത്.
ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ഇ​രു​പ​ത് വ​ർ​ഷ​ക്കാ​ലം വാ​ന​ര​ന്മാ​ർ​ക്ക് മു​റ​തെ​റ്റാ​തെ ചോ​റൂ​ട്ടി​യ ചാ​ലി​ൽ മാ​ണി​ക്ക​മ്മ പ്രാ​യാ​ധി​ക്യം മൂ​ലം ഇ​ത്ത​വ​ണ നേ​രി​ട്ടെ​ത്തി​യി​ല്ല. 86 കാ​രി​യാ​യ മാ​ണി​ക്ക​മ്മ​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് ഉ​പ്പു ചേ​ർ​ക്കാ​ത്ത ചോ​റ് ത​യാ​റാ​ക്കി ബാ​ല​വേ​ദി പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൈ​മാ​റി​യ​ത്. ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ​യാ​ണ് പ​ഴ​വും പ​ച്ച​ക്ക​റി​ക​ളും മു​റി​ച്ച് സ​ദ്യ​വ​ട്ട​മൊ​രു​ക്കി​യ​ത്. നാ​ടി​ന്‍റെ സ്വ​ന്തം സി​നി​മാ​ന​ട​നും പ​ട​ന്ന പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​നും കു​ര​ങ്ങു​ക​ൾ​ക്ക് വി​ഭ​വ​ങ്ങ​ൾ വി​ള​മ്പി​ന​ല്കാ​നെ​ത്തി.

സ​ഹ​ജീ​വി​ക​ളെ​ക്കൂ​ടി ഉ​ൾ​ക്കൊ​ള്ളു​ന്ന ഓ​ണ​സ​ങ്ക​ല്പ​ത്തി​ലൂ​ന്നി​യാ​ണ് വ​ർ​ഷാ​വ​ർ​ഷം അ​വി​ട്ടം നാ​ളി​ൽ വാ​ന​ര​ന്മാ​ർ​ക്ക് സ​ദ്യ ന​ല്കു​ന്ന​തെ​ന്ന് ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

ലൈ​ബ്ര​റി കൗ​ൺ​സി​ൽ ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​വേ​ണു​ഗോ​പാ​ല​ൻ, ഗ്ര​ന്ഥാ​ല​യം സെ​ക്ര​ട്ട​റി വി.​കെ. ക​രു​ണാ​ക​ര​ൻ, പ്ര​സി​ഡ​ന്‍റ് കെ. ​സ​ത്യ​വ്ര​ത​ൻ, ബാ​ല​വേ​ദി ക​ൺ​വീ​ന​ർ എം. ​ബാ​ബു, വി. ​റീ​ജി​ത്ത്, വി. ​ഹ​രീ​ഷ്, എം. ​ഉ​മേ​ശ​ൻ, പി.​വി. സു​രേ​ശ​ൻ, സി. ​ജ​ല​ജ, സ്വാ​തി സു​ജീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.