ഡോ​ക്ട​റു​ടെ വീ​ടി​നു​നേ​രെ ആ​ക്ര​മണം; കാ​റു​ക​ളും ജ​ന​ൽ​ച്ചി​ല്ലുക​ളും ത​ക​ർ​ത്തു
Thursday, September 19, 2024 1:42 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ​ർ​ക്കാ​ർ ഡോ​ക്ട​റു​ടെ വാ​ട​ക​വീ​ടി​നു നേ​രെ അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണം. കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ സ​ർ​ജ​ൻ ഡോ.​എ​ൻ.​വി.​അ​ഭി​ജി​ത് ദാ​സി​ന്‍റെ മാ​വു​ങ്കാ​ൽ ഉ​ദ​യം​കു​ന്നി​ലു​ള്ള വാ​ട​ക​വീ​ടി​നു നേ​രെ​യാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്. വീ​ടി​ന്‍റെ ജ​ന​ൽ​ച്ചി​ല്ല​ക​ളും മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഹോ​ണ്ട സി​റ്റി, ആ​ൾ​ട്ടോ കാ​റു​ക​ളു​ടെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സു​ക​ളും ക​ല്ലു​കൊ​ണ്ട് കു​ത്തി​പ്പൊ​ട്ടി​ച്ച നി​ല​യി​ലാ​ണ്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​രു മ​ണി​ക്കും മൂ​ന്നു​മ​ണി​ക്കും ഇ​ട​യി​ലാ​യി​രു​ന്നു സം​ഭ​വ​മെ​ന്നാ​ണ് നി​ഗ​മ​നം.

നാ​ലു​മാ​സം മു​മ്പു മാ​ത്ര​മാ​ണ് ഡോ​ക്ട​ർ ഈ ​വീ​ട്ടി​ൽ താ​മ​സം തു​ട​ങ്ങി​യ​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ ആ​രാ​ണെ​ന്ന​റി​യി​ല്ലെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു. ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.