മ​ടി​ക്കൈ​യി​ല്‍ ചെ​ങ്ക​ല്ല​റ​ക​ളും ക​ല്‍​വൃ​ത്ത​വും ക​ണ്ടെ​ത്തി
Wednesday, September 18, 2024 1:28 AM IST
മ​ടി​ക്കൈ: ക​ക്കാ​ട്ട് അ​ട്ട​ക്കാ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്ര​പ​രി​സ​ര​ത്തും കു​ര​ങ്ങ​നാ​ടി​യി​ലു​മാ​യി മ​ഹാ​ശി​ലാ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ച​രി​ത്ര ശേ​ഷി​പ്പു​ക​ളാ​യ ചെ​ങ്ക​ല്ല​റ​ക​ള്‍ ക​ണ്ടെ​ത്തി.

അ​ട്ട​ക്കാ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്ര പ​രി​സ​ര​ത്ത് നി​ര്‍​മി​ച്ച കോ​ണ്‍​ക്രീ​റ്റ് റോ​ഡി​ന്‍റെ സ​മീ​പ​ത്ത് റോ​ഡ് നി​ര്‍​മാ​ണ​ത്തി​നി​ട​യി​ല്‍ പ​കു​തി ഭാ​ഗം ത​ക​ര്‍​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ് ചെ​ങ്ക​ല്ല​റ​ക​ള്‍ ഉ​ള്ള​ത്. മ​ഹാ ശി​ലാ കാ​ല​ഘ​ട്ട​ത്തി​ലേ​തെ​ന്നു ക​രു​തു​ന്ന ക​ല്‍​വൃ​ത്ത​വും സ​മീ​പ​ത്താ​യു​ണ്ട്. കു​ര​ങ്ങ​നാ​ടി​യി​ല്‍ സ്വ​കാ​ര്യ പ​റ​മ്പി​ലാ​ണ് ചെ​ങ്ക​ല്ല​റ ക​ണ്ടെ​ത്തി​യ​ത്. കു​ര​ങ്ങ​നാ​ടി​യി​ല്‍ ക​ണ്ടെ​ത്തി​യ ചെ​ങ്ക​ല്ല​റ​യു​ടെ മ​ധ്യ​ഭാ​ഗ​ത്ത് വൃ​ത്താ​കൃ​തി​യി​ലു​ള്ള സു​ഷി​ര​വും ഒ​രു ഭാ​ഗ​ത്ത് ചെ​ങ്ക​ല്ല​റ​യി​ലേ​ക്ക് ക​ട​ക്കു​വാ​നു​ള്ള ക​വാ​ട​വു​മു​ണ്ട്.

പ്രാ​ദേ​ശി​ക പു​ര​വ​സ്തു നി​രീ​ക്ഷ​ക​നാ​യ സ​തീ​ശ​ന്‍ കാ​ളി​യാ​നം ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ഗു​ഹാ ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച ഗ​വേ​ഷ​ക​നും കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്‌​റു കോ​ള​ജ് ച​രി​ത്രാ​ധ്യാ​പ​ക​നു​മാ​യ ഡോ. ​ന​ന്ദ​കു​മാ​ര്‍ കോ​റോ​ത്ത് ക​ണ്ടെ​ത്തി​യ ഗു​ഹ​ക​ള്‍ ര​ണ്ടാ​യി​രം വ​ര്‍​ഷം മു​മ്പ് നി​ല​നി​ന്നി​രു​ന്ന മ​ഹാ ശി​ലാ കാ​ല​ഘ​ട്ട​ത്തി​ലെ സ്മാ​ര​ക​ങ്ങ​ളാ​യ ചെ​ങ്ക​ല്ല​റ​ക​ളാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്‍​പാ​ത്ര​ങ്ങ​ളും ഇ​രു​മ്പാ​യു​ധ​ങ്ങ​ളു​മാ​ണ് ചെ​ങ്ക​ല്ല​റ​യി​ല്‍ നി​ക്ഷേ​പി​ക്കാ​റു​ള്ള​ത്.