ഉളിക്കൽ: മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവയ്ക്കുക. രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക. ആഭ്യന്തരവകുപ്പിന്റെ ക്രിമിനൽ വൽക്കരണം അവസാനിപ്പിക്കുക. വയനാട് ദുരിതാശ്വാസ ഫണ്ട് കേന്ദ്ര-സംസ്ഥാന സർക്കാർ നടപടികൾ തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിക്കൽ ടൗണിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.
കെപിസിസി മെംബർ കെ.സി. മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. ചാക്കോ പാലക്കാലോടി, ബേബി തോലാനി, ബെന്നി തോമസ്, ജോജി വർഗീസ്, ടി.എ. ജസ്റ്റിൻ,ടോമി ജോസഫ്, ഇ.കെ. കുര്യൻ, കുര്യാക്കോസ് മണിപ്പാടത്ത്, കെ.കെ. ഷഫീഖ്, ജോസ് പൂമല, ദിലീപ് മാത്യു, ലിസമ്മ ബാബു, കോമള, അഗസ്റ്റിൻ, എ.എം. വിജയൻ എന്നിവർ പ്രസംഗിച്ചു.
കീഴ്പള്ളി: ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കീഴ്പള്ളിയിൽ നടന്ന പ്രതിഷേധ കൂട്ടായ്മ കോൺഗ്രസ് രാഷ്ടീയ കാര്യസമിതി അംഗം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എ. നസീർ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ ജെയ്സൺ കാരക്കാട്ട്, പി.കെ.ജനാർദനൻ, വി.ടി.തോമസ്, കെ.വേലായുധൻ, സാജു യോമസ്, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, തോമസ് വർഗീസ്, മിനി പ്രസാദ്, ജിമ്മി അന്തീനാട്ട് , ജോഷി പാലമറ്റം, വി.ടി. ചാക്കോ എന്നിവർ പ്രസംഗിച്ചു.
പയ്യന്നൂര്‍: പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ടൗണ്‍ സ്ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തോമസ് വെക്കത്താനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.ജയരാജ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എ.പി.നാരായണന് മുഖ്യപ്രഭാഷണം നടത്തി. ലളിത, ഡി.കെ.ഗോപിനാഥ്, എം.പ്രദീപ് കുമാര്‍, വി.സി.നാരായണന്, കെ.കെ. ഫല്ഗുനന്, പിലാക്കല്‍ അശോകന്, ഇ.പി.ശ്യാമള, പി.പ്രിയ, എം.ഇ.ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.
പേരാവൂർ: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷതവഹിച്ചു. ബൈജു വർഗീസ്, സുബാഷ് ബാബു,ഹരിദാസൻ ചേടോത്ത്, പൊയിൽ മുഹമ്മദ്, സുരേഷ് ചാലാ റത്ത്, അറസ്റ്റിൻ വടക്കയിൽ,സി.ജെ മാത്യു, വി.രാജു,പാൽഗോപാലൻ, കെ.എം.ഗിരീഷ് എന്നിവർ പ്രസംഗിച്ചു.