ചെറുപുഴ: മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപുഴയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കെപിസിസി മെംബർ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ഡിസിസി നിർവാഹക സമിതിയംഗങ്ങളായ തങ്കച്ചൻ കാവാലം, കെ.കെ. സുരേഷ് കുമാർ, എ. ബാലകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് ടി.പി. ചന്ദ്രൻ, പുളിങ്ങോം മണ്ഡലം പ്രസിഡന്റ് മനോജ് വടക്കേൽ, പെരിങ്ങോം മണ്ഡലം പ്രസിഡന്റ് കെ. രാജൻ, എം. ഉമ്മർ എന്നിവർ പ്രസംഗിച്ചു.
ആലക്കോട്: ആലക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലക്കോട് ടൗണിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് പി.സി. ഷാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോസ് വട്ടമല അധ്യക്ഷത വഹിച്ചു. ബിജു പുളിയൻതൊട്ടി, ജിൻസ് മാത്യു, ജോജി കന്നിക്കാട്ട്, ബാബു മാത്യു, ജോൺസൺ ചിറവയൽ, ടി .എൻ. ബാലകൃഷ്ണൻ, ജോഷി കണ്ടത്തിൽ, സരിത മാത്യു എന്നിവർ പ്രസംഗിച്ചു.
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ കെപിസിസി ജനറൽ സെക്രട്ടറി സോണിസെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഇ. വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.വി.പ്രകാശൻ, പി.ടി. കുര്യക്കോസ്,കൊയ്യം ജനാർദനൻ, കെ.പി.ഗംഗാധരൻ, എൻ. ജെ. സ്റ്റീഫൻ, എം.ഒ. മാധവൻ ,ബാലകൃഷ്ണൻ ചുഴലി, ജോസ് പരത്തി നാൽ, രാജകുമാർ, ജോസഫിന, നസീമ ഖാദർ, വി.വി. ലിഷാ, ജോസഫ് കൊട്ടുകപള്ളി കെ.പി. ലിജേഷ് എന്നിവർ പ്രസംഗിച്ചു.