കു​ഴി ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ മരിച്ച ജ​വാ​ൻ വിതുര സ്വദേശി
Monday, June 24, 2024 4:39 AM IST
പാ​ലോ​ട്: കു​ഴി ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ മ​ല​യാ​ളി സി​ആ​ർ​പി​എ​ഫ് ജ​വാ​ന് വീ​ര​മൃ​ത്യു. വി​തു​ര ചെ​റ്റ​ച്ച​ൽ ഫാം ​ജം​ഗ്ഷ​ൻ അ​നി​ഴം ഹൗ​സി​ൽ വി​ഷ്ണു(35) ആ​ണ് ഛത്തീ​സ് ഗ​ഡി​ൽ മ​ര​ണ​മ​ട​ഞ്ഞ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഇ​ന്ന​ലെ രാ​വി​ലെ വി​ഷ്ണു നി​ൽ​ക്കു​ന്ന സ്ഥ​ല​ത്ത് നി​ന്ന് അ​ഡ്വാ​ൻ​സ് ക​മ്പ​നി​യി​ലേ​ക്ക് പോ​കും​വ​ഴി​യാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്.

ക​മ്പ​നി എ​ത്തു​ന്ന​തി​ന് 5 കി​ലോ​മീ​റ്റ​ർ മു​ൻ​പ് ഡേ​ക്ക​ൽ ഗു​ഡി​യം എ​ന്ന സ്ഥ​ല​ത്ത് വ​ച്ചാ​ണ് സം​ഭ​വം . വി​ഷ്ണു​വി​നോ​ടൊ​പ്പം വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു ജ​വാ​നും മ​ര​ണ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​ര​ണ്ടി​ന് ഇ​വി​ടെ ര​ണ്ടു ജ​വാ​ൻ​മാ​ർ വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു. വി​ഷ്ണു ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി 201, കോ​ബ്ര ബെ​റ്റാ​ലി​യ​ൻ സി​ആ​ർ​പി​എ​ഫ് ക​മാ​ൻ​ഡോ ആ​ണ്. ര​ണ്ടു വ​ർ​ഷ​ത്തി​നു മു​മ്പാ​ണ് ജാ​ർ​ഖ​ണ്ഡി​ൽ നി​ന്ന് ഛത്തീ​സ്ഗ​ഡി​ൽ എ​ത്തി​യ​ത്.

കാ​ശ്മീ​രി​ൽ ആ​യി​രു​ന്നു വി​ഷ്ണു​വി​ന്‍റെ ആ​ദ്യ പോ​സ്റ്റിം​ഗ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു​മ​ണി​യോ​ടെ​യാ​ണ് മ​ര​ണ​വി​വ​രം വീ​ട്ടി​ൽ അ​റി​യു​ന്ന​ത്. ഒ​ന്ന​ര​മാ​സം മു​ൻ​പാ​ണ് വി​ഷ്ണു നാ​ട്ടി​ലെ​ത്തി​യ​ത്. വീ​ടി​ന്‍റെ പാ​ലു​കാ​ച്ച​ൽ ച​ട​ങ്ങും ഇ​ള​യ കു​ട്ടി​യു​ടെ എ​ഴു​ത്തി​നി​രു​ത്തും ന​ട​ത്തി​യ ശേ​ഷ​മാ​ണ് തി​രി​കെ മ​ട​ങ്ങി​യ​ത്. ര​ഘു​വ​ര​ന്‍റെ​യും അ​ജി​ത​യു​ടെ​യും മ​ക​നാ​ണ് വി​ഷ്ണു. അ​രു​ൺ സ​ഹോ​ദ​ര​നാ​ണ്. ഭാ​ര്യ നി​ഖി​ല ശ്രീ​ചി​ത്ര​യി​ലെ ന​ഴ്സാ​ണ്. മ​ക്ക​ൾ: നി​ർ​ദ്ദേ​വ്, നി​ർ​വി​ൻ. വി​ഷ്ണു​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​യോ​ടെ നാ​ട്ടി​ലെ​ത്തി​ക്കും.