ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ തമിഴ്നാട് കൽപാക്കത്തെ മദ്രാസ് അറ്റോമിക് പവർ സ്റ്റേഷനിൽ 122 അപ്രന്റിസ് അവസരം. ഒരു വർഷ പരിശീലനം. ഏപ്രിൽ 30 വരെ അപേക്ഷിക്കാം.
തസ്തിക, ഒഴിവുള്ള വിഭാഗങ്ങൾ, യോഗ്യത, പ്രായം, സ്റ്റൈപൻഡ്: ട്രേഡ് അപ്രന്റിസ് (ഫിറ്റർ, മെഷിനിസ്റ്റ്, ടർണർ, വെൽഡർ, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), ഇലക്ട്രീഷൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഇലക്ട്രോണിക് മെക്കാനിക്, കാർപെന്റർ, പ്ലംബർ, മേസൺ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്): ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം; 18-24 വയസ് : 7,700-8,050.
ഡിപ്ലോമ അപ്രന്റിസ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, സിവിൽ): ബന്ധപ്പെട്ട വിഭാഗത്തിൽ ഡിപ്ലോമ; 18-25 വയസ്; 8,000.
ഗ്രാജ്വേറ്റ് അപ്രന്റിസ് (എച്ച്ആർ, കോൺട്രാക്ട്സ് ആൻഡ് മെറ്റീരിയൽ മാനേജ്മെന്റ്, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്, എച്ച്പിയു, കെമിക്കൽ ലാബ്): ബിഎ/ ബിഎസ്സി/ ബികോം; 18-26 വയസ്; 9,000.
www.npcil.nic.in