കേരളത്തിൽ 89 ഒഴിവ്
ബാങ്ക് ഓഫ് ബറോഡയിൽ അപ്രന്റിസ് ആകാൻ ബിരുദധാരികൾക്ക് അവസരം. 4,000 ഒഴിവ്.
കേരളത്തിൽ 89 ഒഴിവുണ്ട്. മാർച്ച് 11 വരെ ഓൺലൈനായി അപേക്ഷിക്കാം. അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം.
കേരളത്തിലെ അവസരം: തിരുവനന്തപുരം-10, എറണാകുളം-30, തൃശൂർ-10, കോഴിക്കോട്-10, പാലക്കാട്-7, കണ്ണൂർ-7, കാസർഗോട് -7, ആലപ്പുഴ-5, മലപ്പുറം-5.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. യോഗ്യത 2021 ഏപ്രിൽ ഒന്നിനുശേഷം നേടിയതാകണം. പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം. യോഗ്യതാനന്തര പരിശീലനം/ജോലിപരിചയം നേടിയവർ അപേക്ഷിക്കേണ്ട. സ്വന്തം ജില്ലയ്ക്ക് മുൻഗണന നൽകി അപേക്ഷിക്കുക.
പ്രായം: 2025 ഫെബ്രുവരി ഒന്നിന് 20 -28. പട്ടികവിഭാഗക്കാർക്ക് 5 വർഷം ഇളവ്. മറ്റു പിന്നാക്കവിഭാഗക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. സ്റ്റൈപൻഡ്: മെട്രോ/ അർബൻ ശാഖകളിൽ 15,000 റൂറൽ/സെമി അർബൻ ശാഖകളിൽ 12,000.
തെരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, പ്രാദേശികഭാഷാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ ജനറൽ /ഫിനാൻഷൽ അവയർനെസ്, ജനറൽ ഇംഗ്ലീഷ് ക്വാണ്ടിറ്റേറ്റിവ് ആൻഡ് റീസണിംഗ് ആപ്റ്റിറ്റ്യൂഡ്, കംപ്യൂട്ടർ നോളജ് എന്നിവ ഉൾപ്പെടുന്ന ഒരു മണിക്കൂർ പരീക്ഷയാണ്.
അപേക്ഷാഫീസ്: 800 രൂപ (പട്ടികവിഭാഗം/വനിതകൾക്ക് 600 രൂപ, ഭിന്നശേഷിക്കാർക്കു 400 രൂപ). ഓൺലൈനായി ഫീസ് അടയ്ക്കാം.
അപ്രന്റിസ്ഷിപ് പോർട്ടലായ www. nats.education.gov.in, apprenticeshipindia.gov.in എന്നീ വെബ്സൈറ്റുകൾ വഴി രജിസ്റ്റർ ചെയ്യണം.
വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്ക്: www.bankofbaroda.co.in
ബാങ്ക് ഓഫ് ബറോഡ: 518 സ്പെഷലിസ്റ്റ് ഒഴിവ്
ബാങ്ക് ഓഫ് ബറോഡയിൽ വിവിധ വിഭാഗങ്ങളിലായി 518 ഒഴിവ്. സ്പെഷലിസ്റ്റ് ഓഫീസർ വിഭാഗങ്ങളിലാണ് അവസരം. ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ മാർച്ച് 11 വരെ.
ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ വിവിധ തസ്തികകളിലായി 350 ഒഴിവുണ്ട്.
ട്രേഡ് ആൻഡ് ഫോറെക്സ് വിഭാഗത്തിൽ വിവിധ തസ്തികകളിലായി 97 ഒഴിവിലേക്കും സെക്യൂരിറ്റി വിഭാഗത്തിൽ 36 ഒഴിവിലേക്കും റിസ്ക് മാനേജ്മെന്റ് വിഭാഗത്തിൽ 35 ഒഴിവുകളിലേക്കും അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക്: www.bankofbaroda.in